Latest News

ദല്‍ഹിയില്‍ ഭാര്യയെ വെടിവെച്ചു കൊന്നയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍

ന്യൂദല്‍ഹി: മെട്രോ റെയില്‍വെ സ്റ്റേഷന്‍ ഗേറ്റിനു പുറത്ത് ഭാര്യയെ വെടിവെച്ചു കൊന്നയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍. പവന്‍ കുമാറിന്റെ മൃതദേഹമാണ് ബുധനാഴ്ച കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മുരഡ്നഗറിലെ റെയില്‍വെ സ്റ്റേഷനു പുറത്ത് മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് ദല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

ചൊവാഴ്ച ഉച്ചക്ക് 12.10 ഓടെയാണ് ഭാര്യയേയും ഭാര്യാ പിതാവിനേയും ദല്‍ഹിയിലെ കര്‍കര്‍ദൂമ മെട്രോ സ്റ്റേഷന്‍ ഗേറ്റിനു പുറത്ത് പവന്‍ കുമാര്‍ വെടിവെച്ചത്. വെടിവെച്ച ശേഷം ഇയാള്‍ തോക്കുഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ ഭാര്യ ദീപ്തിയേയും പിതാവ് ഭിഷംദാസിനേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ ദീപ്തിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭിഷംദാസ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. സംഭവ സ്ഥലത്തു നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.