ഉടനെ കേസന്വേഷിക്കുന്ന കാസര്‍കോട് പോലീസിനെ വിവരമറിയിക്കുകയും പ്രതിയെ പോലീസെത്തി പിടികൂടുകയുമായിരുന്നു. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിന് ശേഷം മാത്രമെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ വിവരങ്ങള്‍ പ്രധാന വിമാനത്താവളങ്ങളിലെല്ലാം പോലീസ് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ടും മറ്റു രേഖകളും എമിഗ്രേഷന്‍ വിഭാഗം പരിശോധിക്കുന്നതിനിടെ പ്രതി പിടിയിലായത്.
ഒരു മാസം മുമ്പാണ് ചെങ്കള നാലാം മൈലില്‍ വെച്ച് കാറിലും ബൈക്കിലുമെത്തിയ ആറംഗ സംഘം ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ജ്യോതിഷ് ഇപ്പോഴും മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ പ്രതികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത അഞ്ചു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കണ്ടെത്തുന്നതിന് കര്‍ണാടകയിലും മുംബൈയിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Murder-Attempt, Case, Airport, Arrest, Youth
No comments:
Post a Comment