Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
കണ്ണൂര്‍: എം.വി. ജയരാജന്, കെ.കെ. രാഗേഷ് തുടങ്ങിയ സിപിഎം നേതാക്കളും പ്രവര്‍ത്തകരുമടക്കം നാല്പതു പേര്‍ക്കെതിരേ ചക്കരക്കല്‍ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കെസെടുത്തു. കഴിഞ്ഞ ദിവസം സ്റ്റേഷന് ഉപരോധിച്ച് പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെതിനു സെക്ഷന്‍ 353 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ കേസില്‍ അറസ്റ്റിലായാല്‍ കോടതിയില്‍ നിന്നു മാത്രമേ ഇവര്‍ക്കു ജാമ്യം ലഭിക്കുകയുള്ളൂ. കഴിഞ്ഞ തിങ്കളാഴ്ചയാണ് സിപിഎം ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചത്. ഉപരോധം മണിക്കൂറുകളോളം നീണ്ടിരുന്നു. കണ്ണൂരില്‍ നടക്കുന്ന സിഐടിയു ദേശീയ സമ്മേളനത്തിന്റെ പ്രചാരണബോര്‍ഡുകളും സിപിഎം കൊടിമരങ്ങളും ഒരു പ്രകോപനവുമില്ലാതെ ചക്കരക്കല്‍ പോലീസ് കൊണ്ടുപോയെന്നാരോപിച്ചായിരുന്നു സമരം. ഒടുവില്‍ പിരിഞ്ഞുപോകുമ്പോള്‍ പോലീസ് പിടിച്ചെടുത്ത കൊടിമരങ്ങളും ബോര്‍ഡുകളും പോലീസ് കോമ്പൗണ്ടില്‍ നിന്ന് നേതാക്കളുടെ നേതൃത്വത്തില്‍ എടുത്തുകൊണ്ടുപോവുകയും ചക്കരക്കല്‍ ടൗണില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
റിയാദ്: എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ മരിച്ചു. സൗദിയിലെ ഫൈസലിയ ജില്ലയിലാണ് സംഭവം. എസിയുടെ കംപ്രസര്‍ പൊ...
-
കൊളംബോ: ശ്രീലങ്കയില്‍ വംശീയ സംഘട്ടനത്തെ തുടര്‍ന്ന് മൂന്ന് പേര് മരിക്കുകയും നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര...
-
കാഞ്ഞങ്ങാട്: മഡിയൻ കൂലോം പാട്ടുത്സവത്തിന്റെ ഭാഗമായുള്ള തിരുപുടവ, ആറ്റൽ ചടങ്ങ് നടന്നു. മഡിയൻ കുറുപ്പച്ചന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന...
-
കാസർകോട്: ജില്ലയിലെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും, കവര്‍ച്ചയും കൊലപാതകങ്ങളും നിത്യസംഭവമായിട്ടും പോലീസ് നിഷ്ക്രീയരാ...
-
ബാംഗ്ലൂര്‍ : പ്രശസ്തപിന്നണി ഗായകന് മന്നാഡെ അന്തരിച്ചു. 94 വയസ്സായിരുന്നു. ബംഗ്ലൂരില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ...


No comments:
Post a Comment