ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന സ്‌നേഹസംഗമം സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്ത് ശശീന്ദ്രന്‍ നടത്തിയ സേവനങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്ന് ജയരാജന്‍ പറഞ്ഞു. ഏറ്റവും മികച്ച കലക്ടറെന്ന സംസ്ഥാന ബഹുമതി നേടിയ ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കറെ അനുമോദിക്കാനും ജയരാജന്‍ മറന്നില്ല. ഒപ്പം വികസന കാര്യത്തില്‍ കുറേകൂടി ജാഗ്രത വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പിന്നീട് സംസാരിച്ച കലക്ടറാകട്ടെ കണ്ണൂരിലെ വികസനത്തെയും അതില്‍ മാധ്യമങ്ങല്‍ വഹിച്ച പങ്കിനെയും കുറിച്ചാണ് എടുത്തു പറഞ്ഞത്. സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആശംസാ പ്രസംഗത്തോടെയാണ് സ്‌നേഹസംഗമം രാഷ്ട്രീയ ചര്‍ച്ചക്ക് വേദിയായത്. പാട്യം ഗ്രാമവും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളും പാര്‍ട്ടി കോടതിയുമെന്നുള്ള സി പി എം വിരുദ്ധ വിശേഷങ്ങളെല്ലാം മാതൃഭൂമിയിലൂടെയാണ് പുറത്തു വന്നതെന്ന് പി ജയരാജന്‍ ചൂണ്ടിക്കാട്ടി. അതില്‍ പി പി ശശീന്ദ്രനും പങ്കുണ്ടെന്ന് താന്‍ കരുതുന്നു. എന്നാലും ശശീന്ദ്രന്റെ വിശകലനങ്ങളെയും വിമര്‍ശനങ്ങളെയും സദുദ്ദേശത്തോടെയാണ് നോക്കിക്കണ്ടതെന്നും ജയരാജന്‍ പറഞ്ഞു.
എന്നാല്‍ എഴുതിയതും പറഞ്ഞതുമെല്ലാം തന്റെ തൊഴിലിന്റെ ഭാഗമാണെന്നും അത് ഏതെങ്കിലും വ്യക്തികളോടോ പ്രസ്ഥാനങ്ങളോടോ ഉള്ള വ്യക്തിപരമായ നിലപാടല്ലെന്നും മറുപടി പ്രസംഗത്തില്‍ പി പി ശശീന്ദ്രന്‍ പറഞ്ഞു. എന്നെ ഞാനാക്കിയത് കണ്ണൂരാണ്. 28 വര്‍ഷം മുമ്പ് മാഹിയില്‍ നിന്ന് ആദ്യമായി കണ്ണൂരിലെത്തിയതു മുതല്‍ തനിക്ക് എല്ലാം തന്നത് കണ്ണൂരാണ്. ഒരു ചെടിയെ വേണമെങ്കില്‍ വേരോടെ പിഴുത് നടാം. എന്നാല്‍ വേര് പറിക്കുമ്പോള്‍ ചെടിയുടെ വേദന ആരറിയും. എന്റെ വേര് കണ്ണൂരിന്റെ മണ്ണില്‍ അത്ര ആഴത്തില്‍ പടര്‍ന്നുപോയിട്ടുണ്ടെന്ന് വികാരാധീനനായി പി പി ശശീന്ദ്രന്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളെയും തന്റെ കോളത്തിലൂടെ തല്ലിയിട്ടുണ്ട്.എന്നാല്‍ അത് ഒരു ദിവസത്തേക്ക് മാത്രമായിരുന്നെന്നും പി പി ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment