Latest News

രാത്രി പോസ്റ്റ്‌മോര്‍ട്ടം യാഥാര്‍ഥ്യമായില്ല

തലശേരി: 24 മണിക്കൂ റും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന മന്ത്രിസഭാ തീരുമാനം ഇനിയും നടപ്പായില്ല. രാത്രിയിലും പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നു മന്ത്രിസഭ തീരുമാനമെടുത്തിട്ടു നാളുകളേറെയായി. തീരുമാനം നടപ്പാക്കാന്‍ കഴിയാത്തതിനാല്‍ മേക്കുന്ന് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരു രാത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നു.
രാത്രിയില്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടക്കുമെന്ന പ്രതീക്ഷയില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ചില സാമൂഹ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ രാത്രിയിലെ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിച്ചത്. വേണ്ടത്ര വെളിച്ചം പോലുമില്ലാത്ത തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെങ്കില്‍ ഒട്ടേറെ കടമ്പകള്‍ കടക്കണം. ഫോറന്‍സിക് സര്‍ജന്റെ തസ്തിക ഇവിടെയുണെ്ടങ്കിലും ഇതുവരെ ഒഴിവ് നികത്തിയി­ട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.