കൊച്ചി: വൈദ്യുതി ടവറില്‍ കുടുങ്ങിയ പട്ടമെടുക്കാന്‍ കയറിയ പതിനെട്ടുകാരന്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് കെഎസ്ഇബി ഒന്നര ലക്ഷം രൂപ ആറു ശതമാനം പലിശ സഹിതം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് ബി. കെമാല്‍പാഷ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
മുകുന്ദപുരം സ്വദേശി സാനി വര്‍ഗീസ് 1990 ജൂലായില്‍ 66 കെവി ലൈന്‍ കടന്നുപോകുന്ന ടവറില്‍ കയറി പട്ടമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കീഴ്‌ക്കോടതി 20,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഈ തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാനിയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ടവറിനു മുകളിലേക്കു കയറുന്നതു തടയുന്നതിന് കെഎസ്ഇബി ഒന്നും ചെയ്തിരുന്നില്ല. പട്ടമെടുക്കാന്‍ ടവറിനു മുകളില്‍ കയറിയത് നിയമവിരുദ്ധമാണു താനും. ഇരു ഭാഗത്തും തെറ്റുണെ്ടന്ന് നിരീക്ഷിച്ച ഡിവിഷന്‍ ബെഞ്ച് സാനിയുടെ വൃദ്ധരായ മാതാപിതാക്കളുടെ സ്ഥിതി, സാനിയുടെ പ്രായം എന്നിവ കണക്കിലെടുത്താണ് കൂടുതല്‍ നഷ്ടപരിഹാരത്തിന് ഉത്തരവായത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...


No comments:
Post a Comment