കൂട്ട ആത്മഹത്യ: യുവതിയുടെ കത്ത് പരിശോധിക്കുന്നു
തളിപ്പറമ്പ: തൃച്ചംബരത്ത് യുവതിയും രണ്ട് പിഞ്ചു മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസില്‍ യുവതി എഴുതിവച്ച കത്ത് പോലീസ് വിദഗ്ധ പരിശോധനക്ക് അയച്ചു. തൃച്ചംബരം-പ്ലാത്തോട്ടം റോഡില്‍ പുറത്തൂര്‍ ജിന്‍സിന്റെ ഭാര്യ കുന്നംകുളം പാറേമ്പാടം ഷൈബി (26), മക്കളായ എയ്ഞ്ചല്‍മേരി (മൂന്ന്), അബിഹേല്‍ (ഒരു വയസ്) എന്നിവരെയാണ് കഴിഞ്ഞ ഫിബ്രവരി 23ന് ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഷൈബി കത്തെഴുതി വച്ചിരുന്നു. എന്നെ കൊണ്ടിനി നിങ്ങള്‍ക്ക് യാതൊരു ശല്യവുമുണ്ടാകില്ല ഞാന്‍ പോവുകയാണ്. എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരുന്നത്. കത്തിലെ എന്നെ കൊണ്ടിനി നിങ്ങള്‍ക്ക് യാതൊരു ശല്യവും ഉണ്ടാകില്ലെന്ന വാചകമാണ് സംശയം ഉയര്‍ത്തിയത്. ഇത് എന്താണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കത്തിലെ കൈപ്പട ഷൈബിയുടെ തന്നെയാണോയെന്ന് ഉറപ്പാക്കാന്‍ കത്തിനൊപ്പം അവരുടെ ഒരു നോട്ട് ബുക്കും വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഷൈബിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്നത് അമ്മയുടെ അമ്മയുമായിട്ടായിരുന്നു. മരിക്കുന്നതിന് 10 മിനുട്ട് മുമ്പ് ഷൈബി അവരെ വിളിച്ചിരുന്നു. ഷൈബിയുടെ മരണത്തിന്റെ ആഘാതത്തില്‍ കഴിയുന്നതിനാല്‍ അവരുമായി പോലീസ് സംസാരിച്ചിരുന്നില്ല. ജീവനൊടുക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ഷൈബി അവര്‍ക്ക് സൂചന നല്‍കിയിട്ടുണ്ടാകുമെന്ന് പോലീസ് കരുതുന്നു. അടുത്ത ദിവസം പോലീസ് കുന്നംകുളത്ത് ചെന്ന് അവരുമായി സംസാരിക്കും. ഷൈബിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന പിതാവിന്റെ സ്വത്ത് ബന്ധുക്കളില്‍ ചിലര്‍ തട്ടിയെടുത്തതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന് മദ്യത്തിന് അടിമയായി മരിക്കുകയായിരുന്നു. ഷൈബിക്ക് ഒരു അനുജനുണ്ട്. വിവാഹ വേളയില്‍ 60 പവന്റെ സ്വര്‍ണ്ണാഭരണവും നാല് ലക്ഷം രൂപയും നല്‍കിയിരുന്നു. ഇതില്‍ ഒരു ലക്ഷം വിവാഹ ചടങ്ങുകള്‍ക്കായി ഭര്‍തൃ വീട്ടുകാര്‍ ഉപയോഗിച്ചിരുന്നു. ബാക്കി മൂന്ന് ലക്ഷം സ്ഥിര നിക്ഷേപമായി ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്രെ. ഷൈബിയുടെ ബി.എഡ് പഠനത്തിന് ശേഷം ജോലിക്കു വേണ്ടി ഉപയോഗിക്കാന്‍ വച്ചതാണത്രെ. ഈ പണം ബാങ്കില്‍ തന്നെയുണ്ടോ, സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍ത്താവ് വിറ്റിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. മറ്റാരുമായും അടുത്ത ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന കുടുംബമാണ് ജിന്സിന്റെത്. ഒറ്റപ്പെടലിന്റെയും വീര്‍പ്പുമുട്ടലിന്റെയും അവസ്ഥയിലായിരുന്നത്രെ ഷൈബി. തളിപ്പറമ്പ് ഡി.വൈ.എസ്.പി: കെ.എസ്. സുദര്‍ശനാണ് കേസ് അന്വേഷിക്കുന്നത്.
തൃച്ചംബരത്ത് യുവതിയും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
തളിപ്പറമ്പ്: ഹൈസ്കൂള്‍-പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ അകപ്പെട്ടുപോയ ചാറ്റിങ്ങ് കെണികളുടെ വ്യാപ്തി കണ്ട് അന്വേഷണോദ്യ...
-
കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന കേസരി ആര്‍ട്സ്...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
ചെറുവത്തൂര്‍: ചെമ്മട്ടംവയല്‍ കെഎസ്ആര്‍ടിസി ഗോഡൗണില്‍ തനിയെ നീങ്ങിയ ബസ് മറ്റൊരു ബസിലിടിച്ച് വലതുകാല്‍ നഷ്ടപ്പെട്ട വടംവലി താരവും മെക്കാനിക്...
No comments:
Post a Comment