Latest News

മലപ്പുറത്ത് നാടോടി ബാലികയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

തിരൂർ: മൂന്നു വയസുകാരി തമിഴ്ബാലികയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരൂർ തൃക്കണ്ടിയൂർ മഹിളാസമാജത്തിലെ ചു​റ്റുമതിലിനുള്ളിലെ കക്കൂസിനരികെയാണ് ബാലികയെ കണ്ടെത്തിയത്. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ എസ്ഐ യുടെ നേതൃത്വത്തിൽ എത്തിയ സംഘം ബാലികയെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാ​റ്റി. കുഞ്ഞിന്റെ അമ്മയായ നാടോടി സ്ത്രീയെ പിന്നീട് തിരൂർ പോലീസിസ് കണ്ടെത്തി. തിങ്കളാഴ്ച രാത്രി അമ്മ ഉറങ്ങിക്കിടക്കുന്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കരുതുന്നു. അതിനുശേഷമാണ് പീഡനം നടന്നതെന്നാണ് നിഗമനം.

Keywords:Malappuram,malabarflash,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.