Latest News

മഅദനിക്കു വിദഗ്ധ ചികിത്സ നല്‍കണം: സൂഫിയ മഅദനി


കൊച്ചി: ബാംഗളൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കു വിദഗ്ധ ചികിത്സയ്ക്കായി ജാമ്യം ലഭിക്കുന്നതിനു ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നു ഭാര്യ സൂഫിയ മഅദനി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅദനിയുടെ ആരോഗ്യനില അതീവഗുരുതരമാണ്. കാഴ്ചശക്തി തീര്‍ത്തും നഷ്ടപ്പെടുന്ന അവസ്ഥയാണ്, ചികിത്സ ലഭിക്കുന്നതിനു കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെടണം. കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സൗഖ്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും മറ്റു രോഗങ്ങളെത്തുടര്‍ന്ന് വേറെ ആശുപത്രികളിലേക്കു മാറ്റേണ്ടി വന്നു. അതിനാല്‍ അവിടത്തെ ചികിത്സ പൂര്‍ത്തിയാക്കാനായില്ല. പ്രമേഹവും വൃക്കസംബന്ധമായ രോഗങ്ങളും മഅദനിയെ വിഷമിപ്പിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സ ആവശ്യമാണ്.
മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന് അനുവാദം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ചോദ്യത്തിനു മറുപടിയായി സൂഫിയ പറഞ്ഞു. മാര്‍ച്ച് പത്തിനാണു വിവാഹം. ഇതിനായി നാലിന് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും സൂഫിയ മഅദനി പറഞ്ഞു. മഅദനിയുടെ ബന്ധു മുഹമ്മദ് റജീബും പത്രസമ്മേളന ത്തില്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.