കോതമംഗലം: കാട്ടുപാതയോരത്തു പതുങ്ങിനിന്ന കാട്ടാനയുടെ ആക്രമണത്തില്‍ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപിക മരിച്ചു. രണ്ട് ആദിവാസി സ്ത്രീകള്‍ക്കു പരിക്കേറ്റു. മാമലക്കണ്ടം ഏണിപ്പാറ കാക്കനാട്ട് ബെന്നിയുടെ ഭാര്യ ലിസി(45) ആണു മരിച്ചത്.
കുഞ്ചിപ്പാറ ആദിവാസി കോളനിയിലെ പരേതനായ കൊലുമ്പന്റെ ഭാര്യ ചിന്നമ്മ(40), നാകപ്പന്റെ ഭാര്യ ചെല്ലമ്മ(36)എന്നിവരെ പരിക്കുകളോടെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 6.15നാണു സംഭവം. ലിസിയെ ആന തുമ്പിക്കൈയിലുയര്ത്തി നിലത്തടിക്കുകയായിരുന്നു. കുറെ ദൂരം നിലത്തുകൂടി വലിച്ചിഴയ്ക്കുകയും ചെയ്തു. കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനി ഏകാധ്യാപക വിദ്യാലയത്തി ലെ അധ്യാപികയാ ണു ലിസി. കുഞ്ചിപ്പാറയിലെ സ്കൂളില്‍നിന്ന് തിങ്കളാഴ്ച രാവിലെ കല്ലേലിമേട്ടിനു പോകും വഴി സ്വാമിക്കുത്തിനു സമീപം തേരക്കുടിയിലേക്കു വഴിതിരിയുന്ന ഭാഗത്തുവച്ചാണു ലിസിയെ കാട്ടാന ആക്രമിച്ചത്.
കല്ലേലിമേട്ടിലെത്തി 6.45ന് കോതമംഗലത്തേക്കു പോകുന്ന ജീപ്പില്‍ ചേലാട് ബിആര്സിയിലെത്തി സ്കൂളിലേക്കുള്ള ചോദ്യപേപ്പര്‍ വാങ്ങി മടങ്ങുന്നതിനായി പുറപ്പെട്ടതായിരുന്നു അധ്യാപിക. സ്വാമിക്കുത്തിനു സമീപം കാട്ടുപാതയോരത്തു പതുങ്ങിനിന്ന ഒറ്റയാനു മുന്നില്‍ ചെന്നുപെടുകയായിരുന്നു അധ്യാപികയും രണ്ട് ആദിവാസി സ്ത്രീകളും. പൊടുന്നനേ അധ്യാപികയെ കൊമ്പന് തുമ്പിക്കൈയില്‍ ചുറ്റിയെടുത്തു നിലത്തടിച്ചു.
ഈ സമയം നിലവിളിച്ചോടിയ ആദിവാസി സ്ത്രീകള്‍ക്കു പിന്നാലെ ആന പാഞ്ഞെങ്കിലും മരങ്ങള്‍ക്കു പിന്നിലൊളിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞതിനാല്‍ രക്ഷപ്പെടാനായി. വീണ്ടും തിരിച്ചെത്തിയ ആന അധ്യാപികയെ കുറെദൂരം നിലത്തുകൂടി വലിച്ചിഴച്ചു. ആദിവാസി സ്ത്രീകള്‍ കുഞ്ചിപ്പാറക്കുടിയിലെത്തി വിവരം അറിയിക്കുകയായിരുന്നു. കോളനിവാസികള്‍ കൂട്ടത്തോടെ ഒച്ചവച്ച് ഓടിയടുക്കുന്നതു കണ്ടു കാട്ടാന ലിസിയെ ഉപേക്ഷിച്ചു പിന്‍വാങ്ങി. അപ്പോഴേക്കും ലിസി മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കുട്ടമ്പുഴ സെന്റ് മേരീസ് പള്ളിയില്‍ സംസ്കരിച്ചു. ഭര്‍ത്താവ് ബെന്നി ബ്ലാവന കടത്തുവള്ളത്തി ലെ ജീവനക്കാരനാണ്. പൂയംകുട്ടി മുടിയില്‍ ഐപ്പിന്റെ മകളാണു ലിസി. മക്കള്‍: ബെറ്റീന (നഴ്സ്, ഹോളിഫാമിലി ആശുപത്രി മുതലക്കോടം), ബെസ്റ്റിന്, ബെബിന്‍ (പ്ലസ് ടു വിദ്യാര്‍ഥി കള്‍).
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
-
പള്ളത്തൂർ : നാളേക്കൊരു തണൽ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പള്ളത്തൂർ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി വാരാചാരം ആചരിച്ചു. [www.malabarfla...
No comments:
Post a Comment