തിരുവനന്തപുരം: സ്വകാര്യ ബസ് ഡ്രൈവറെ യുവതി മര്‍ദിച്ചതായി തിരുവനന്തപുരം പാളയത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നു തെളിഞ്ഞു. ബസ് ഡ്രൈവറെ മര്‍ദിച്ചതായി വ്യക്തമായതിനെത്തുടര്‍ന്നു കാറോടിച്ചിരുന്ന ന്യൂഡല്‍ഹിയില്‍ ജോലിനോക്കുന്ന റാന്നി സ്വദേശിനി ശോഭന (40)യ്ക്കെതിരേ കേസെടുത്തതായി കന്റോണ്‍മെന്റ് സിഐ സന്തോഷ്കുമാര്‍ അറിയിച്ചു.
യുവതിയുടെ കാറില്‍ സ്വകാര്യ ബസിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടയില്‍ യുവതി ബസ് ഡ്രൈവറെ നെഞ്ചിലും മുഖത്തും അടിക്കുന്നതിന്റെ ദൃശ്യങ്ങളാണു പരിശോധനയ്ക്കിടയില്‍ വ്യക്തമായത്.
യുവതിയെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ ബസ് ഡ്രൈവര്‍ ബിനോയിയുടെ പേരില്‍ നേരത്തെതന്നെ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം പാളയം വിജെടി ഹാളിനു സമീപം നടന്ന സംഭവത്തില്‍ തന്നെയും മര്‍ദിച്ചുവെന്നു ഡ്രൈവര്‍ പരാതി നല്‍കിയെങ്കിലും വ്യക്തമായ തെളിവില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. തുടര്‍ന്നാണു കാമറ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തയാറായത്. യുവതിക്കെതിരേ കേസെടുത്തില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നു പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷനും പ്രഖ്യാപിച്ചിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മഞ്ചേശ്വരം: സുഹൈലിനും നൗഷാദിനും ഇരുളടഞ്ഞ ഭൂതകാലത്തിൽനിന്ന് പുതിയ പുലരിയിലേക്കുള്ള ചുവട് വയ്പായിരുന്നു ശങ്കർ റൈയുടെ തെരഞ്ഞെടുപ്പ് പര്യ...
-
അബുദാബി: നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്സ് ലിനി പുതുശേരിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാന...
-
കോഴിക്കോട്: ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ട...
-
താമരശ്ശേരി: കോഴിക്കോട് ഈങ്ങാപുഴ എലോക്കരയില്‍ ബൈക്ക് യാതക്കാരായ സഹോദരങ്ങള്‍ക്ക് യുവാവിന്റെ ക്രൂരമര്‍ദ്ദനം. പുതുപ്പാടിയില്‍ പുതുതായി താമസത്...
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...


No comments:
Post a Comment