ദുബായ്: പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ വധിക്കുമെന്ന പാക് താലിബാന്റെ ഭീഷണി താന്‍ വകവയ്ക്കുന്നില്ലെന്ന് പാക് മുന്‍ പ്രസിഡന്റും സൈനിക മോധാവിയുമായിരുന്ന പര്‍വേസ് മുഷറഫ്. താന്‍ മുമ്പ് അറിയിച്ചതുപോലെ മടങ്ങിവരികയാണ്, താന്‍ ഒന്നിനെയും ഭയക്കുന്നില്ല- അത് ഭീകരരുടെ വധഭീഷണിയാകട്ടെ, അറസ്റ്റാകട്ടെ, താന്‍ ഒന്നിനെയും ഭയപ്പെടുന്നില്ലെന്നും മുഷറഫ് പറഞ്ഞു.
40 വര്‍ഷം പട്ടാളസേവനം അനുഷ്ഠിച്ച തന്നെ ഇത്തരം ഭീഷണി കൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച കറാച്ചിയിലെത്തുമെന്നാണ് മുഷറഫ് അറിയിച്ചിരുന്നത്. മുഷറഫ് പാക്കിസ്ഥാനില്‍ കാല്‍കുത്തിയാല്‍ ചാവേറുകളും ഒളിപ്പോരാളികളും അദ്ദേഹത്തെ വധിക്കുമെന്ന് പാക് താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു.

Keywords: Gulf, Dubai, Parvez Musharaf
No comments:
Post a Comment