ജഷ്പുര്‍: പ്രണയദിനത്തില്‍ കാമുകനെ തട്ടികൊണ്ടുപോയ കാമുകി അറസ്റ്റില്‍. കുന്‍കുരിയിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുന്ന 19 വയസ്സുകാരി അജിത ഉറാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡിലെ കുന്കുരിയിലാണ് സംഭവം. തട്ടികൊണ്ടുപോകാന്‍ പെണ്‍കുട്ടിയെ സഹായിച്ച മറ്റ് നാല് പേരും പോലീസ് പിടിയിലായിട്ടുണ്ട്. 22 കാരനായ പങ്കജ് അഗര്‍വാളിനെയാണ് ഇവര്‍ തട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.
സുഹൃത്തുക്കളായി പരിചയപ്പെട്ട അജിതയും പങ്കജും പിന്നീട് പ്രണയത്തിലാകുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- ഫോണ്‍ സംഭാഷണത്തിലൂടെയായിരുന്നു ഇരുവരുടേയും പ്രണയബന്ധം വളര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടാന്‍ തീരുമാനിച്ചിരുന്നത്. അന്ന് പങ്കജിനെ തട്ടികൊണ്ടുപോകാനായിരുന്നു അജിതയുടെ പദ്ധതി. അതിനായി കൂട്ടാളികളുമായി കാത്തരിക്കുകയും ചെയ്തു. എന്നാല്‍ പങ്കജ് കൂട്ടുകാരുമൊത്ത് എത്തിയതിനെ തുടര്‍ന്ന് ആ പദ്ധതി ഉപേക്ഷിച്ചു. വാലന്റൈന്‍ ദിനത്തില്‍ വീണ്ടും കണ്ടുമുട്ടാന്‍ ഇരുവരും തീരുമാനിച്ചു. അന്ന് കൂട്ടാളികളുമായി എത്തിയ അജിത പങ്കജിനെ തട്ടികൊണ്ടുപോയി. തുടര്‍ന്ന് പങ്കജിന്റെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവമായി 60 ലക്ഷം ചോദിച്ചു. ഫോണ്‍ നമ്പര്‍ ട്രെയ്സ് ചെയ്താണ് പോലീസ് അജിതയാണ് പങ്കജിനെ തട്ടികൊണ്ടുപോയതെന്ന നിഗമനത്തില്‍ എത്തിയത്. തുടര്‍ന്ന് 10 ലക്ഷം നല്‍കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് പങ്കജിനെ വിട്ടുനല്‍കാന്‍ വന്ന അജിതയേയും കൂട്ടാളികളേയും പോലീസ് തന്ത്രപൂര്‍വ്വം കീഴടക്കുകയായിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മഞ്ചേശ്വരം: സുഹൈലിനും നൗഷാദിനും ഇരുളടഞ്ഞ ഭൂതകാലത്തിൽനിന്ന് പുതിയ പുലരിയിലേക്കുള്ള ചുവട് വയ്പായിരുന്നു ശങ്കർ റൈയുടെ തെരഞ്ഞെടുപ്പ് പര്യ...
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
അബുദാബി: നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്സ് ലിനി പുതുശേരിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാന...
-
കോഴിക്കോട്: ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ട...
-
പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരി ഉത്സവത്തിന് ധനു സംക്രമ നാളായ തിങ്കളാഴ്ച്ച കുലകൊത്തലും ചൊവ്വാഴ്ച്ച നാൾകുറി...


No comments:
Post a Comment