അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയെ പ്രശംസിക്കാന്‍ സംസ്ഥാനം സന്ദര്‍ശിച്ച യുഎസ് പ്രതിനിധി സംഘത്തിന് പണം നല്‍കിയെന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മൊദ്‌വാദിയ ആണ് ആരോപണമുന്നയിച്ചത്.
പബ്ലിക് റിലേഷന്‍സ് സ്ഥാപനങ്ങള്‍ തയാറാക്കിയ മാര്‍ക്കറ്റിംഗ് ഗിമ്മിക്കിന്റെ ഭാഗമായിരുന്നു യുഎസ് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനമെന്നും അര്‍ജുന്‍ മൊദ്‌വാദിയ ആരോപിച്ചു. 16,000 ഡോളര്‍ ആണ് യുഎസ് പ്രതിനിധി സംഘത്തിന് വേണ്ടി ചെലവഴിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ഔദ്യോഗിക പ്രതിനിധി സംഘമെന്ന ധാരണയിലായിരുന്നു ഇതെന്നും സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്ന സമീപനമാണിതെന്നും മോഡി രാജിവെച്ച് ജനങ്ങളോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ പണം കൊടുത്ത് ആളുകളെ സന്ദര്‍ശിപ്പിക്കുന്നത് ബിജെപിയുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ് പാര്‍ട്ടിയുടെ പ്രതികരണം. വ്യാഴാഴ്ചയാണ് 18 അംഗ അമേരിക്കന്‍ പ്രതിനിധിസംഘം മോഡിയെ സന്ദര്‍ശിച്ചത്. അമേരിക്കയിലേക്ക് സംഘം മോഡിയെ ക്ഷണിക്കുകയും ചെയ്തിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment