Latest News

ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചു; നാടക സംവിധായകന്‍ പിടിയില്‍

ചപ്പാരപ്പടവ്‌: ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന്‌ നാടക സംവിധായകന്‍ അറസ്റ്റില്‍. കൂവേരി കൊട്ടക്കാനം സ്വദേശി മഞ്ഞക്കണ്ടത്തില്‍ ഗിരീഷ്‌ ളാവില്‍ (40)ആണ്‌ പിടിയിലായത്‌. ഗിരീഷ്‌ ടാപ്പിംഗ്‌ തൊഴിലാളിയാണ്‌. ചപ്പാരപ്പടവ്‌ പഞ്ചായത്തിലെ ഒരു എയ്‌ഡഡ്‌ യു.പി സ്‌കൂളിലെ പതിനൊന്നുവയസുകാരിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ ഗിരീഷ്‌ പീഡിപ്പിക്കാറുണ്ടായിരുന്നത്രെ. സ്‌കൂളില്‍ ഏറെക്കാലമായി കുട്ടികളെ നാടകം പഠിപ്പിക്കുന്നത്‌ ഇയാളാണ്‌. സ്‌കൂളില്‍ വച്ചും ഗിരീഷിന്റെ വീട്ടില്‍ വച്ചും നാടക പരിശീലനം നല്‍കാറുണ്ട്‌. അതിനിടയിലാണ്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌. പെണ്‍കുട്ടിയുടെ പിതാവുമായി സൗഹാര്‍ദ്ദത്തിലായ ഗിരീഷ്‌ അത്‌ മുതലെടുത്ത്‌ ഇടക്കിടെ വീട്ടില്‍ വരാറുണ്ടത്രെ. ഈ സമയവും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്‌. ഈ മാസം 23വരെ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടത്രെ. ഇത്തവണ സ്‌കൂളില്‍ നാടക പരിശീലനത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ ഭയപ്പെട്ടു. ഇതേ തുടര്‍ന്ന്‌ നടത്തിയ അന്വേഷണമാണ്‌ ഞെട്ടിക്കുന്ന പീഡന വിവരം പുറത്തു വരാന്‍ ഇടയാക്കിയത്‌. തുടര്‍ന്ന്‌ ചൈല്‍ഡ്‌ ലൈനിലെ മൂന്ന്‌ സ്‌ത്രീകള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിശദമായി സംസാരിക്കുകയുണ്ടായി. സംഭവം പുറത്തുവന്നതോടെ ഗിരീഷ്‌ ഒളിവില്‍ പോവുകയായിരുന്നു. വീടിന്‌ സമീപം തന്നെയുള്ള സഹോദരിയുടെ വീടിന്റെ തട്ടിന്‍പുറത്ത്‌ ഇയാള്‍ ഒളിച്ചു കഴിയുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍  ഉച്ചയോടെ വീടുവളഞ്ഞ്‌ ഗിരീഷിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഗിരീഷ്‌ മറ്റ്‌ ചില കുട്ടികളെ കൂടി പീഡിപ്പിച്ചതായി സൂചനയുണ്ട്‌. ആണ്‍കുട്ടികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമത്രെ. എന്നാല്‍ കുട്ടികളുടെ ഭാവിയോര്‍ത്ത്‌ രക്ഷിതാക്കള്‍ പരാതി നല്‍കാന്‍ മടിക്കുകയാണ്‌.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.