നീലേശ്വരം: സഹോദരന് മരുന്ന് വാങ്ങാന്‍ നീലേശ്വരത്ത് നിന്ന് എറണാകുളത്തേക്ക് ട്രെയിനില്‍ യാത്ര തിരിച്ച ഓട്ടോഡ്രൈവറുടെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ചെ ഒഞ്ചിയം റെയില്‍വേ ഗേറ്റിനടുത്ത് കണ്ടെത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തായ തമിഴ്‌നാട് സ്വദേശിയെ കാണാതായി.
നീലേശ്വരം കൊട്രച്ചാലിലെ കണ്ണന്‍-നാരായണി ദമ്പതികളുടെ മകന്‍ സുനില്‍കുമാറിന്റെ (41) മൃതദേഹമാണ് വടകര പോലീസ് സ്റ്റേഷനും ചോമ്പാല റെയില്‍വെ സ്റ്റേഷനുമിടയില്‍ ഒഞ്ചിയം റെയില്‍വെ ഗേറ്റിനടുത്ത് കണ്ണുക്കര പാളത്തിനരികില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സുനില്‍കുമാര്‍ സുഹൃത്ത് കൊട്രച്ചാലില്‍ ബാര്‍ബര്‍ ഷോപ് നടത്തുന്ന തമിഴ്‌നാട് സ്വദേശി കരുണാകരനോടൊപ്പം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ എറണാകുളത്തേക്ക് തിരിച്ചത്. പുലര്‍ചെ 1.30 മണിക്കാണ് ഈ ട്രെയിന്‍ ഒഞ്ചിയം റെയില്‍വെ ഗേറ്റ് കടന്നുപോയത്. പുലര്‍ചെ ആറ് മണിയോടെ റെയില്‍വെ ലൈനിന് പരിസരത്തുള്ള വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
തലക്ക് പിറകില്‍ മാരകമായ മുറിവേറ്റിട്ടുണ്ട്. ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും 13,000 രൂപയും മൃതദേഹത്തിന് സമീപം ചിതറി കിടന്നിരുന്നു. സുഹൃത്ത് കരുണാകരന്റെ മൊബൈല്‍ ഫോണ്‍ സുനില്‍കുമാറിന്റെ മൃതദേഹം കിടന്നിടത്ത് കണ്ടെത്തി.
മുമ്പ് ഗള്‍ഫിലായിരുന്ന സുനില്‍കുമാര്‍ നീലേശ്വരത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സഹോദരന്റെ അസുഖത്തിനുള്ള മരുന്ന് വാങ്ങാന്‍ എറണാകുളത്തേക്ക് പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്. ഭാര്യ: ഷീബ. മക്കള്‍: ശ്രീഹരി, സൂര്യ. സഹോദരങ്ങള്‍: അനില്‍, രവി. തമിഴ്‌നാട് സ്വദേശിയായ കരുണാകരന്‍ കൊട്രച്ചാലില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
ഉദുമ: ഉദുമയിലെ അറിയപ്പെടുന്ന കബഡി താരം കൊപ്പലിലെ കുഞ്ഞിക്കണ്ണന് (52) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചൊവ്വാഴ്...
-
കാഞ്ഞങ്ങാട്: 125 വ്യത്യസ്ത ലോക രാഷ്ട്രങ്ങളുടെ ബഹുവര്‍ണ്ണ പതാകകള്‍, രാജ്യങ്ങളുടെ ചരിത്രം, ഭാഷ, ഭൂമിശാസ്ത്രം, നാണയങ്ങള്‍, കലകള്‍, സംസ്കാരങ...
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
കണ്ണൂര്‍:[www.malabarflash.com] പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി ആക്രമിച്ചു. കണ്ണ...

No comments:
Post a Comment