ജില്ലയിലെ 6 ഡിവിഷനുകളിലെ നാനൂറോളം യൂനിറ്റുകളില്‍ സ്ഥാപിച്ച പെട്ടികളുമായാണ് പ്രവര്‍ത്തകര്‍ കാസര്‍കോട്ടേക്ക് ബൈക്കുകളില്‍ ഒഴുകിയെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ബൈക്കുകളിലായി എത്തിച്ച പെട്ടികളുമായി പ്രവര്‍ത്തകര്‍ നഗരം ചുറ്റിയാണ് ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. പെട്ടികളുടെ മനോഹാരിത ആസ്വദിക്കാന്‍ നാട്ടുകാരും പ്രവര്‍ത്തകരും എത്തിയതോടെ നഗരി നിറഞ്ഞ് കവിഞ്ഞു. ജില്ലയില്‍ ഇദം പ്രഥമായി നടന്ന പെട്ടി വരവ് വീക്ഷീക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ട നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. തീര്‍ത്തും അച്ചടക്കത്തോടെയും നിയമങ്ങള്‍ പാലിച്ചും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ നടത്തിയ ബൈക്ക് റാലി സമൂഹത്തിന്റെ പ്രശംസ പിടിച്ച് പറ്റുന്നതായിരുന്നു.
നഗരത്തില്‍ എത്തിയ പെട്ടി യാത്രയെ നേതാക്കളും പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ്.എം.എ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹനീഫ് പടുപ്പ, അശ്‌റഫ് കരിപ്പോടി, മുനീര്‍ സഅദി നെല്ലിക്കുന്ന്. നാസിര്‍ ബന്താട്, അബ്ദുല്‍ റഹീം സഖാഫി, ജമാലുദ്ദീന്‍ സഖാഫി, റഫീഖ് സഖാഫി ചേടിക്കുണ്ട്, ഫാറൂഖ് കുബണൂര്‍ പ്രസംഗിച്ചു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പ്രാര്‍ഥന നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ സ്വാഗതവും സിദ്ധീഖ് പൂത്തപ്പലം നന്ദിയും പറഞ്ഞു.
ചെരുമ്പ യൂണിറ്റ് ഒരുക്കിയ സൈക്കിള്‍ മാതൃകയിലുള്ള പെട്ടിയും ആവള യൂണിറ്റിലെ ലോറിയും ഏറെ ശ്രദ്ധ പിടിച്ച് പറ്റി. മസ്ജിദുല്‍ അഖ്‌സ, കഅ്ബ, മാലിക്ദീനാര്‍ മഖാം, വാഹനങ്ങള്‍, പുസ്തകം, പോസ്റ്റ് ബോക്‌സ് തുടങ്ങി വ്യത്യസ്ത രൂപഭാവങ്ങളില്‍ നഗരിയിലെത്തിയ പെട്ടികള്‍ പ്രവര്‍ത്തകരുടെ കലാ വിരുത് വിളിച്ചോതുന്നതായിരുന്നു.
സമരമാണ് ജീവിതം എന്ന പ്രമേയവുമായി അടുത്ത മാസം 26, 27, 28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായാണ് പെട്ടി വരവ് സംഘടിപ്പിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment