സന്ദര്‍ശനത്തില്‍ ഇ. അഹമ്മദ് സൗദി വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തും. സംഭവത്തില്‍ യാതൊരു ആശങ്കയ്ക്കും വകയില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി സൗദി ഭരണകൂടവുമായി ചര്‍ച്ച നടത്തണമെന്നും സൗദിയില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കേരള പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
അതേസമയം സൗദിയില്‍ നിയമവിധേയമായി താമസിക്കുന്ന ഇന്ത്യാക്കാര്‍ ഭയപ്പെടേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. നിയമലംഘകരായി രാജ്യത്ത് തുടരുന്ന ആളുകള്‍ ഔട്ട് പാസ് നേടി രാജ്യം വിടണമെന്നും എംബസി നിര്‍ദേശിച്ചു. ഇതിന് വേണ്ട സൗകര്യങ്ങള്‍ എംബസിയില്‍ ഒരുക്കിയിട്ടുണെ്ട്്. സ്വകാര്യവല്‍ക്കരണ നിയമപ്രകാരം എന്ത് തീരുമാനം സര്‍ക്കാര്‍ എടുത്താലും സൗദി എംബസി വഴി അറിയിക്കുമെന്നും എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പില്‍ പറയുന്നു.
കമ്പനികളിലും തൊഴില്‍ സ്ഥാപനങ്ങളിലും നിയമലംഘകരായ തൊഴിലാളികളുണേ്ടായെന്ന് ഏത് സമയവും പരിശോധിക്കാന്‍ മന്ത്രാലയത്തിന് അധികാരമുണ്ട്. അതാത് സ്‌പോണ്‍സറുടെ കീഴില്‍ മാത്രമെ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ പാടുള്ളു. സ്വന്തം നിലയില്‍ ജോലി ചെയ്യാന്‍ ഒരു തൊഴിലാളിക്കും അവകാശമില്ല. കൂടാതെ സ്വദേശിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ഇടപാടുകളും നിരീക്ഷണത്തിലായിരിക്കും.
അതേസമയം സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, സൗദി വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും വിഷയം ചര്‍ച്ചചെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment