ഉദുമ: അരവത്ത് മട്ടൈങ്ങാനം കഴകം ശ്രീ പൂബാണംകുഴി ക്ഷേത്രത്തില്‍ ക്ഷേത്ര വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂരോല്‍സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 108 വനിതകള്‍ പങ്കെടുത്ത തിരുവാതിര അരങ്ങേറി.
ക്ഷേത്രത്തിന്റെ കീഴിലുള്ള പത്ത് പ്രാദേശിക സമിതികളില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട വനിതകളാണ് പാണത്തൂര്‍ വിലാസിനി ടീച്ചറുടെ ശിഷണത്തില്‍ തിരുവാതിര അവതരിപ്പിച്ചത്.
ക്ഷേത്രഭാരവാഹികളായ വനിതാ കമ്മിറ്റി പ്രസിഡന്റ് എം. ധനലക്ഷ്മി, ആഘോഷ കമ്മിറ്റി പ്രസിഡന്റ് എ. കോരന്‍, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ. ശിവരാമന്‍ എന്നിവര്‍ വിലാസിനി ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു.
Photos: Mohanan Minolta
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment