സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 29,30,31(വെള്ളി, ശനി, ഞായര്‍) ദിനങ്ങളില്‍ പാക്കിസ്താന്‍ ക്ലബ്ബില്‍ നടക്കുന്ന ത്രിദിന മത പ്രഭാഷണത്തില്‍ സംബന്ധിക്കാനാണ് ബാഖവി ബഹ്‌റൈനിലെത്തുന്നത്.
കേരളത്തിനകത്തും പുറത്തും സംഘടനാ വ്യത്യാസമന്യെ ശ്രോതാക്കള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്മദ് കബീര്‍ ബാഖവി ആദ്യമായാണ് മത പ്രഭാഷണത്തിനായി ബഹ്‌റൈനിലെത്തുന്നത് എന്നതിനാല്‍ ബഹ്‌റൈനിലെ എല്ലാ ഏരിയകളിലുള്ള സഹോദരീ സഹോദരന്മാര്‍ക്ക് സംബന്ധിക്കാനാവുന്ന വിധമുള്ള സൗകര്യം പാക്കിസ്താന്‍ ക്ലബ്ബിന്റെ അകത്തും പുറത്തുമായി സജ്ജീകരിക്കുന്നുണ്ട്. പതിവ് വേദികളില്‍ നിന്നും വ്യത്യസ്തമായി ഹാളിനകവും പുറവും പ്രഭാഷകനെ കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൗകര്യമുള്ള ഡിസ്‌പ്ലെ സിസ്റ്റമാണ് ഇതിനായി ഒരുക്കുന്നത്.
മാര്‍ച്ച് 29 മുതല്‍ ദിവസവും രാത്രി 8.മണിക്ക് ആരംഭിക്കുന്ന മതപ്രഭാഷണങ്ങളില്‍ അഭിനവ യുഗത്തില്‍ പ്രവാസികള്‍ ഉയര്‍ത്തി പിടിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതുമായ ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങളും വിവിധ വിഷയങ്ങളും പ്രതിപാദിച്ച് ബാഖവി പ്രഭാഷണം നടത്തും.
ഇതു സംബന്ധിച്ച് മനാമ സമസ്താലയത്തില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സമസ്ത ആക്ടിങ് പ്രസി. അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍, ജന.സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, അബ്ദുറഹ്മാന്‍ ഹാജി, സലീം ഫൈസി, അശ്‌റഫ് കാട്ടില്‍ പീടിക, നൂറുദ്ധീന്‍ മുണ്ടേരി, മുസ്തഫ കളത്തില്‍ തുടങ്ങിയ ബഹ്‌റൈന്‍ സമസ്ത നേതാക്കളും വിവിധ പോഷക സംഘടനകളുടെയും ഏരിയകളുടെയും പ്രതിനിധികളും സംബന്ധിച്ചു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment