Latest News

വിമാനം തകര്‍ന്നുവീണ് 36 മരണം

ഖാര്‍ട്ടൂം: കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 36 പേര്‍ മരിച്ചു. ലോഡ്ജാ നഗരത്തില്‍ നിന്നു വരികയായിരുന്ന സിഎഎ കമ്പനിയുടെ ഫോക്കര്‍ 50 എന്ന ഇരട്ട എന്‍ജിന്‍ യാത്രാവിമാനമാണ് ലാന്‍ഡു ചെയ്യാനുള്ള ശ്രമത്തിനിടെ തകര്‍ന്നുവീണത്.
കനത്ത മഴയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 40 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രക്ഷപെട്ട നാലുപേരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ജനവാസ മേഖലയില്‍ നിന്നും അകലെയായിരുന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. പ്രദേശത്തെ പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിക്കുന്നുണ്ട്.
രണ്ടു വര്‍ഷം മുമ്പ് കിസംഗാനി നഗരത്തിലുണ്ടായ വിമാനാപകടത്തില്‍ 72 പേര്‍ മരിച്ചിരുന്നു. വ്യോമയാന സുരക്ഷയുടെ കാര്യത്തില്‍ ഏറെ പിന്നിലുള്ള കോംഗോയുടെ 50 വിമാനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ കരിമ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ വ്യോമമാര്‍ഗത്തില്‍ നിന്ന് ഈ വിമാനങ്ങളെ വിലക്കിയിട്ടുണ്ട്.

Malabarflash,International News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.