Latest News

ബോവിക്കാനത്ത് മതപ്രഭാഷണ പരമ്പര ബുധനാഴ്ച തുടങ്ങും

ബോവിക്കാനം: അല്‍-അമീന്‍ യൂത്ത് ഫെഡറേഷന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന മതപ്രഭാഷണ പരമ്പരക്ക്  ബുധനാഴ്ച തുടക്കമാകും. ജമാഅത്ത് പ്രസിഡണ്ട് ബി.അബ്ദുല്ലഹാജി പതാക ഉയര്‍ത്തും.
വാര്‍ഷികത്തിന്റെ ഭാഗമായുള്ള സാംസ്‌ക്കാരിക സമ്മേളനം നാല് മണിക്ക് നടക്കും. ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. സിദ്ധീഖ് ബോവിക്കാനം അധ്യക്ഷത വഹിക്കും. ഇ.പി.ഹംസത്തു സഅദി പ്രാര്‍ത്ഥന നടത്തും. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം എല്‍.ബി.എസ്. കോളജ് പ്രിന്‍സിപ്പാല്‍ ഡോ.എ.നവാസ് സമ്മാനിക്കും. കൊപ്പല്‍ ചന്ദ്രശേഖരന്‍ പ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുല്‍ റഹ്മാന്‍, ജില്ലാ പ്ലാനിംഗ് ബോര്‍ഡ് അംഗം കെ.ബി.മുഹമ്മദ് കുഞ്ഞി സംസാരിക്കും. രാത്രി മുജീബ് ഫാറൂഖി കൊല്ലം പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷെമീര്‍ ദാരിമി കൊല്ലം, മാഹിന്‍ മന്നാനി തിരുവനന്തപുരം, ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി പ്രഭാഷണം നടത്തും. പരിപാടി 21ന് സമാപിക്കും. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.