കാഞ്ഞങ്ങാട്: പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്ന സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.[www.malabarflash.com]
രാജസ്ഥാൻ സ്വദേശി ബന്ന - കാജൽ ദമ്പതികളുടെ 24 ദിവസം പ്രായമായ പെൺകുട്ടിയുടെ മൃതദേഹമാണു കോട്ടച്ചേരിയിലെ നഗരസഭാ മത്സ്യമാർക്കറ്റിനു സമീപത്തെ കാടുപിടിച്ച പറമ്പിൽനിന്നു ഡെപ്യൂട്ടി തഹസിൽദാർ ബി. രത്നാകരൻ, പരിയാരം ഗവ. മെഡിക്കൽ കോളജിലെ പോലീസ് സർജൻ എസ്. ഗോപാലകൃഷ്ണപിള്ള എന്നിവരുടെ സാന്നിധ്യത്തിൽ ഹൊസ്ദുർഗ് പോലീസ് പുറത്തെടുത്തത്.
പോലീസ് പറയുന്നതിങ്ങനെ: ഏതാനും ദിവസം മുൻപ് ബന്നയും കാജലും അടക്കമുള്ള ഏതാനും ഇതരസംസ്ഥാന തൊഴിലാളികളെ കണ്ണൂർ പോലീസ് ടൗണിൽ വഴക്കടിച്ചതിനു പിടികൂടിയിരുന്നു. ഇവരിലൊരാളെ ചോദ്യം ചെയ്തപ്പോൾ കാജലിന്റെ കുട്ടിയെ കൊലപ്പെടുത്തി ഭർത്താവും സുഹൃത്തും കാഞ്ഞങ്ങാട് മത്സ്യമാർക്കറ്റിനടുത്തുള്ള പറമ്പിൽ കുഴിച്ചിട്ടുവെന്നു വെളിപ്പെടുത്തി. ഇതേത്തുടർന്ന് ബന്നയുടെ സുഹൃത്ത് ദീപക്കിനെ പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ചു കുട്ടിയെ മറവു ചെയ്ത സ്ഥലം കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തപ്പോൾ താൻ ഏഴാം മാസത്തിൽ പ്രസവിച്ച കുഞ്ഞ് 24 ദിവസത്തിനു ശേഷം മരിച്ചുവെന്നും ഭർത്താവും കൂട്ടുകാരുംകൂടി കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പറഞ്ഞത്.
അതേസമയം, തന്റെ ഭാര്യയെയും കുട്ടിയെയും കൊല്ലുമെന്ന് അജ്ഞാത ഫോൺകോൾ ഭീഷണിയുണ്ടായിരുന്നെന്നും ഇയാൾ കുട്ടിയെ കൊന്നിരിക്കാൻ സാധ്യതയുണ്ടെന്നുമാണു ബന്ന നൽകിയ മൊഴിയിൽ പറയുന്നത്. പരസ്പര വിരുദ്ധമായ മൊഴികൾ പോലീസിനെ വലയ്ക്കുന്നുണ്ട്.
സംഭവത്തിൽ കാജലിനെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ദീപക്കിനെതിരേ കണ്ണൂർ പോലീസ് നേരത്തെ കേസെടുത്തിരുന്നു. നഗരങ്ങളിൽ ബലൂൺ വില്പന നടത്തി ജീവിക്കുന്നവരാണിവർ. ഹൊസ്ദുർഗ് സിഐ അനിൽകുമാറിനാണ് അന്വേഷണ ചുമതല.

No comments:
Post a Comment