Latest News

ലോകമെമ്പാടും വൈഫൈ ഹോട്‌സ്പോട് - മൈക്രോസോഫ്റ്റ് വൈഫൈ ചര്‍ച്ചയാകുന്നു

എവിടെ പോയാലും അവിടെയെല്ലാം ഇന്റര്‍നെറ്റ്. അതെ ലോകമെമ്പാടും വൈഫൈ ഹോട്‌സ്പോട് ആക്കാനുള്ള പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റെത്തുന്നു. ഇതാണ് ടെക് ലോകത്തെ പുതിയ ചര്‍ച്ച. മൈക്രോസോഫ്റ്റ് വൈഫൈ എന്ന വെബ്‌സൈറ്റ് മൈക്രോസോഫ്റ്റ് ആക‌സ്മികമായി അവതരിപ്പിച്ചതിനെത്തുടര്‍ന്നാണ് ഈ ചര്‍ച്ചകള്‍ പൊന്തിവന്നത്.

മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനുമുമ്പ് എത്തിയ ഇത് ചിലര്‍ ഇത് ട്വിറ്ററിലും മറ്റും ഷെയര്‍ ചെയ്യുകയും ചെയ്തതോടെ ഇത് ഓഫ്‌ലൈനായി. www.microsoftwifi.com എന്ന വെബ്സൈറ്റില്‍ കമിംഗ് സൂണ്‍ എന്നതാണ് കാണുന്നത്.

എല്ലാവര്‍ക്കും തടസ്സങ്ങളില്ലാത്ത ഇന്റര്‍നെറ്റ് എന്ന പുതിയ സംവിധാനത്തില്‍ തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ അനൗദ്യോഗികമായി ചില വെബ്സൈറ്റുകളോട് പ്രതികരിക്കുകയും ചെയ്തു.[www.malabarflash.com]

നിലവില്‍ പൊതുഇടങ്ങളിലുള്ള വൈഫൈ സംവിധാനത്തിന്റെ അതേ ആശയമാണത്രെ മൈക്രോസോഫ്റ്റ് വൈഫൈക്കുമുള്ളത്. പക്ഷേ നിലവിലെ സ്കൈപ്പ് വൈഫൈ നിശ്ചിതതുക നല്‍കി ഉപയോഗിക്കണം. 130 രാജ്യങ്ങളിലായി 10 ദശലക്ഷം വൈഫൈ ഹോട്‌സ്പോട്ടുകളാകും ഉണ്ടാകുക.
Keywords: tech news, microsoft, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.