Latest News

കുഞ്ഞാലിക്കുട്ടിയും എളമരം കരീമും അഴിമതിയില്‍ ഇരട്ടകുട്ടികള്‍: സുരേന്ദ്രന്‍

ഉദുമ: വ്യാവസായ മ്രന്തി കുഞ്ഞാലിക്കുട്ടിയും മുന്‍ വ്യവസായ മന്ത്രി എളമരം കരീമും അഴിമതിയുടെ കാര്യത്തില്‍ ഇരട്ട കുട്ടികളാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.
ഉദുമ സ്പിന്നിംഗ് മില്‍ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ഉദുമ സ്പിന്നിംഗ് മില്ലിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന സുരേന്ദ്രന്‍.
ഇരുവരും കൊണ്ട് വന്ന വ്യവസായ സ്ഥാപനങ്ങളില്‍ അഴിമതി കൊടികുത്തി വാഴുകയാണ്. ഇത് കാരണം വ്യാവസായ സ്ഥാപനങ്ങള്‍ തകര്‍ന്ന് കൊണ്ടിരിക്കുന്ന അവസ്ഥയാണ് കേരളത്തില്‍.
അഴിമതിക്ക് നേതൃത്വം നല്‍കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പുല്ലൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷം വഹിച്ചു. അഡ്വ. കെ ശ്രീകാന്ത്, നഞ്ചില്‍ കുഞ്ഞിരാമന്‍, സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. ഗോപാലകൃഷ്ണന്‍ സ്വാഗതവും, ബാബു രാജ് നന്ദിയും പറഞ്ഞു.
പൊയിനാച്ചി ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് എടപ്പണി ബാലകൃഷ്ണന്‍, സുനില്‍, ഗംഗ, ശാലിനി, സുജാത തുടങ്ങിയവര്‍ നേതൃത്വം നല്‍കി



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.