ബദിയടുക്ക: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ബള്ളൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ബള്ളൂര്‍ പള്ളപ്പാടി ബങ്കള ഹൗസിലെ അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകളുമായ ബി.എ. ഫാത്തിമത്ത് ബുഷ്‌റ(10)യാണ് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ വീട്ടില്‍ വെച്ചാണ് ബുഷ്‌റ നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുഴഞ്ഞ് വീണത്. ആസ്പത്രിയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: യാക്കൂബ്, അഷ്‌റഫ്, സുബൈര്‍, കാസിം, മന്‍സൂര്‍.
No comments:
Post a Comment