Latest News

എയര്‍ടെല്‍ പ്രത്യേക അന്തര്‍ദേശീയ റോമിംഗ് പാക്കേജുകള്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്കായി പ്രത്യേക അന്തര്‍ദേശീയ റോമിംഗ് പാക്കേജുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചു. യുഎസിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് നിശ്ചിത നിരക്കില്‍ ഇന്‍കമിംഗ്, ഔട്ട് ഗോയിംഗ് കോളുകള്‍ അഞ്ച് മണിക്കൂര്‍ സൗജന്യ സംസാര സമയമാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. സൗജന്യസംസാരസമയത്തിനു ശേഷം മിനിറ്റിന് 20 രൂപാ നിരക്കില്‍ ചാര്‍ജ് ഈടാക്കും. അമേരിക്ക കൂടാതെ സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലാന്റ്, ഇന്‍ഡോനേഷ്യ, ഹോങ്ക്‌കോങ്, ഓസ്‌ട്രേലിയ, ജര്‍മനി, യുഎഇ, യുകെ എന്നവടങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്.

എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 8,500 രൂപക്ക് 30 ദിവസത്തെ വാലിഡിറ്റിയില്‍ 300 മിനിറ്റ് സൗജന്യ കോളുകള്‍ അമേരിക്കന്‍ യാത്രകാര്‍ക്ക് ലഭിക്കും. ഇതുകൂടാതെ 3,500 രൂപാ, ആയിരം രൂപാ നിരക്കുകളില്‍ കൂറഞ്ഞ സംസാരസമയത്തോടെ ഈ ഓഫര്‍ ലഭ്യമാണ്.

അതേസമയം സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലാന്റ്, ഇന്‍ഡോനേഷ്യ, ഹോങ്ക്‌കോങ്, ഓസ്‌ട്രേലിയ, ജര്‍മനി, യുഎഇ, യുകെ എന്നവടങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് 3,600 രൂപക്ക് രണ്ടു മണിക്കൂര്‍ (120 മിനിറ്റ്) ഈ ഓഫര്‍ ലഭിക്കും. എന്നാല്‍ ഓഫറിനു ശേഷമുള്ള കോളുകള്‍ക്ക് (ഇന്‍കമിംഗ്, ഔട്ടഗോയിംഗ് ഉള്‍പ്പടെ) മിനിറ്റിന് 40 രൂപയാണ് ചാര്‍ജെന്നു എയര്‍ടെല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അതേ ഓഫര്‍ തന്നെ 1,500 രൂപയ്ക്ക് 30 മിനിറ്റ് സൗജന്യ കോളുകളുമായി ലഭിക്കും. എന്നാല്‍ സൗജന്യ സംസാര സമയം കഴിഞ്ഞാല്‍ മിനിറ്റിന് 60 രൂപ നല്‍കണം. ഇരു പാക്കേജുകള്‍ക്കും 15 ദിവസമാണ് കാലാവധി.

പ്രത്യേക റീച്ചാര്‍ജിലൂടെ പ്രീപെയ്ഡിലും പുതിയ അന്തര്‍ദേശീയ റോമിംഗ് ഓഫറുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ എയര്‍ടെല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.