മലപ്പുറം: [www.malabarflash.com]കരുളായിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ചു. മൂത്തേടം പഞ്ചായത്ത് വട്ടപ്പാടം സ്വദേശി ശബീര്‍ (22) ആണ് മരിച്ചത്. വീട്ടിലേക്കുള്ള വഴിയെ സംബന്ധിച്ച് ശബീര്‍ നാട്ടുകാരായ മൂന്ന് പേരുമായി തര്‍ക്കത്തിലായിരുന്നു.
തിങ്കളാഴ്ച മധ്യസ്ഥ ചര്‍ച്ച നടത്തി തീരുമാനമായിരുന്നെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ വീണ്ടും തര്‍ക്കമുണ്ടാവുകയും ശബീറിന് മര്‍ദനമേല്‍ക്കുകയുമായിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Malappuram, Kerala, Murder, Obituary, News, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment