Latest News

കുഞ്ഞുങ്ങളുമായി മാതാവ് കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു

വാണിമേല്‍: കുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷിച്ചെങ്കിലും കുട്ടികള്‍ മരിച്ചു. വാണിമേല്‍ കോടിയൂറയില്‍ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.[www.malabarflash.com] 

കുറുക്കന്‍ കണ്ടത്തില്‍ ഹമീദിന്റെ ഭാര്യ ജനീഫ(27)യാണ് രണ്ടു ആണ്‍മക്കളെയുമെടുത്ത് കിണറ്റില്‍ ചാടിയത്. നാദാപുരം ദാറുല്‍ ഹുദാ നഴ്‌സറി വിദ്യാര്‍ഥി ഹനൂന്‍ ഹാമിസ് (നാലര), മുഹമ്മദ് റംഷാന്‍ (ഒന്നര) എന്നിവരാണ് മരിച്ചത്. അവശനിലയിലായ ജനീഫ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി കിണറ്റില്‍ ചാടിയതെന്ന് പറയപ്പെടുന്നു. വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ജനീഫയെയും മൂത്ത കുട്ടിയെയും പുറത്തെടുത്തെങ്കിലും കുട്ടി മരിക്കുകയായിരുന്നു. ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് രണ്ടാമത്തെ കുട്ടിയെ പുത്തെടുക്കാന്‍ കഴിഞ്ഞത്. 

കിണറ്റിലെ ചെളിയില്‍ പൂണ്ട നിലയിലായിരുന്നു മുഹമ്മദ് റംഷാന്‍. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പുറത്തു കളഞ്ഞാണ് ചേലക്കാട് നിന്നെത്തിയ അഗ്‌നിശമനസേനയുടെ സഹായത്തോടെ നാട്ടുകാര്‍ ഈ കുട്ടിയെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. 

സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ഭര്‍ത്താവ് ഹമീദിനെയും പിതാവ് അമ്മദ് ഹാജിയെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.