Latest News

ഹജ്ജ്: തെരഞ്ഞെടുക്കപ്പെട്ടവര്‍ പാസ്പോര്‍ട്ടും ഫോട്ടോയും ഹാജരാക്കണം

മലപ്പുറം: ഹജ്ജിന് നറുക്കെടുപ്പിലൂടെ ജനറല്‍ വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ പാസ്പോര്‍ട്ടും വെള്ള പശ്ചാത്തലത്തിലെ ഒരു ഫോട്ടോയും ഏപ്രില്‍ 29, 30 തീയതികളില്‍ കരിപ്പൂരിലുള്ള ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.

തെരഞ്ഞെടുക്കപ്പെട്ട റിസര്‍വ്, ജനറല്‍ കാറ്റഗറി അപേക്ഷകര്‍ വിദേശ വിനിമയ സംഖ്യ/വിമാനക്കൂലിയിനത്തില്‍ അഡ്വാന്‍സായി 76,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ഏതെങ്കിലും ശാഖയില്‍ അതാത് അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ‘ഫീ ടൈപ്പ് -25’ നമ്പര്‍ അക്കൗണ്ടില്‍ നിക്ഷപിച്ച പേ-ഇന്‍ സ്ളിപ്പിന്‍െറ (എച്ച്.സി.ഒ.ഐ കോപ്പി) ഒറിജിനലും ഒരു ഫോട്ടോ കോപ്പിയും 2013 മേയ് 20നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.

ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കണം. പേ-ഇന്‍ സ്ളിപ്പിന്‍െറ ‘പില്‍ഗ്രിം കോപ്പി’ മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കേണ്ടതാണ്.
പണമടക്കുന്നതിന് ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറുകള്‍ ലഭ്യമാണ്. ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് ഈ അക്കൗണ്ടില്‍ മാത്രമേ പണമടക്കാവൂ. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ-ഇന്‍ സ്ളിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്നോ (www. haj committee.com,www.keralahajcommittee.org) ഹജ്ജ് ഫീല്‍ഡ് ട്രെയിനറുമായി ബന്ധപ്പെട്ടോ ലഭ്യമാക്കാവുന്നതാണ്. വിമാനക്കൂലിയിനത്തിലും വിദേശ വിനിമയ സംഖ്യയുടെ ബാക്കി തുകയും 2013 ജൂണ്‍ 28നകം ഹജ്ജ് കമ്മിറ്റിയില്‍ നിന്നുള്ള അറിയിപ്പനുസരിച്ച് അടക്കേണ്ടതാണ്.
ഹജ്ജ് സംബന്ധമായ എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും ഹാജിമാര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിനും രണ്ടാം ഗഡുവായി അടക്കേണ്ടുന്ന തുക, ഹജ്ജ് ക്ളാസ്, കുത്തിവെപ്പ്, യാത്രാ തീയതി തുടങ്ങിയ കാര്യങ്ങള്‍ ഹാജിമാരെ അറിയിക്കുന്നതിനും ഹജ്ജ് കമ്മിറ്റി ഓരോ പ്രദേശത്തും ഹജ്ജ് ട്രെയിനര്‍മാരെ നിയമിച്ചിട്ടുണ്ട്.
ഓരോ പ്രദേശത്തേയും ഹജ്ജ് ഫീല്‍ഡ് ട്രെയിനര്‍മാരുടെ പേരും ഫോണ്‍ നമ്പറും അതത് ജില്ലാ ട്രെയിനര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്.

 ജില്ലാ ട്രെയിനര്‍മാരുടെ പേരും മൊബൈല്‍ നമ്പറും:
1. എന്‍.പി. ഷാജഹാന്‍ 9447914545 മാസ്റ്റര്‍ ട്രെയിനര്‍ 2. മുഹമ്മദലി കണ്ണിയന്‍ 9496365285 മാസ്റ്റര്‍ ട്രെയിനര്‍ 3. പി. മുഹമ്മദ് കുഞ്ഞി 9495618558 ജില്ലാ ട്രെയിനര്‍ കാസര്‍കോട് 4. കെ.കെ. അബ്ദുല്ല 9495294791 ജില്ലാ ട്രെയിനര്‍ കണ്ണൂര്‍ 5. എന്‍.കെ. മുസ്തഫ ഹാജി 9447345377 ജില്ലാ ട്രെയിനര്‍ വയനാട് 6. ഷാനവാസ് കുറുമ്പൊയില്‍ 9847857654 ജില്ലാ ട്രെയിനര്‍ കോഴിക്കോട് 7. യു. മുഹമ്മദ് റഊഫ് 9846738287 ജില്ലാ ട്രെയിനര്‍ മലപ്പുറം 8. കെ. മുബാറക് 9846403786 ജില്ലാ ട്രെയിനര്‍ പാലക്കാട് 9. ടി.പി. അഹമ്മദ് സലീം 9447335463 ജില്ലാ ട്രെയിനര്‍ തൃശൂര്‍ 10. എം.എം. നസീര്‍ 9744191488 ജില്ലാ ട്രെയിനര്‍ എറണാകുളം 11. സിദ്ദീഖ് 9447187926 ജില്ലാ ട്രെയിനര്‍ കോട്ടയം 12. മുഹമ്മദ് ഇഖ്ബാല്‍ 9447529191, 8891346166 ജില്ലാ ട്രെയിനര്‍ ഇടുക്കി 13. നിഷാദ് 9447116584 ജില്ലാ ട്രെയിനര്‍ ആലപ്പുഴ 14. കുഞ്ഞുമുഹമ്മദ് 9048071116, 9400627887 ജില്ലാ ട്രെയിനര്‍ പത്തനംതിട്ട 15. ഖൈസ് തട്ടാമ്പാറ 9447072888 ജില്ലാ ട്രെയിനര്‍ കൊല്ലം 16. മുഹമ്മദ് റാഫി 9847171711 ജില്ലാ ട്രെയിനര്‍ തിരുവനന്തപുരം

കേരള ഹജ്ജ് കമ്മിററി മുഖേന 2013 ലെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.