ഡ്രൈവറും വാഹന ഉടമയുമായ ജോസ് അടവനാല്‍ (55), മരിച്ചവരുടെ ബന്ധുക്കളായ പോള്‍ ജോസഫ് (50), ടി.സി. തോമസ് (53) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ ഇരിട്ടി അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരും കിളിയന്തറ സ്വദേശികളാണ്.
ശനിയാഴ്ച രാവിലെ 8.30ഓടെ പെരുമ്പുന്ന ദേവാലയത്തിനു സമീപമായിരുന്നു അപകടം. റോഡരികിലെ പറമ്പിലെ കശുമാവ് കടപുഴകി കാറിനു മുകളിലേക്കു പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണു കാര്‍ യാത്രികരെ ആശുപത്രിയില്‍ എത്തിച്ചത്.
തോമസിനെ തലശേരി സഹകരണ ആശുപത്രിയിലും ആനീസിനെ പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
തോമസിനെ തലശേരി സഹകരണ ആശുപത്രിയിലും ആനീസിനെ പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
നാദാപുരം വിലങ്ങാട്ടെ ബന്ധുവിന്റെ വിവാഹത്തിനു മക്കളെ കൂട്ടാനായി കണിച്ചാറിലേക്കു പോകുന്ന വഴിയായിരുന്നു അപകടം.
കിളിയന്തറ സെന്റ് തോമസ് എല്‍പി സ്‌കൂളില്‍നിന്നാണ് ഇരുവരും മുഖ്യാധ്യാപകരായി വിരമിച്ചത്. മക്കള്‍: ലിന്‍സി മേരി (അധ്യാപിക, കൊട്ടിയൂര്‍ ഐജെഎംഎച്ച്എസ്എസ്), ജോബി (ഐഎസ്ആര്‍ഒ തിരുവനന്തപുരം). മരുമക്കള്‍: സെലസ്റ്റിന്‍ ജോണ്‍ (അധ്യാപകന്‍, എടൂര്‍ സെന്റ്‌മേരീസ് എച്ച്എസ്എസ്), ഡോണ്‍ റോസ് (അധ്യാപിക, ബിഎഡ് കോളജ് തിരുവനന്തപുരം). സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം നാലിനു കിളിയന്തറ സെന്റ് മേരീസ് പള്ളിയില്‍ നടക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment