Latest News

പഞ്ചസാരയുടെ വില കുതിച്ചുയരും


ന്യൂഡല്‍ഹി: പഞ്ചസാരയുടെ വില നിയന്ത്രണം സര്‍ക്കാറില്‍ നിന്നു ഭാഗികമായി എടുത്തു മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പഞ്ചസാര വില ഗണ്യമായി വര്‍ധിക്കും. ഉത്പാദനത്തിലെ സ്ഥിരത ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിശദീകരണം.

 80,000 കോടി രൂപയുടെ വ്യവസായം നടക്കുന്നതാണ് ഇന്ത്യന്‍ പഞ്ചസാര വിപണി. പഞ്ചസാര വില നിര്‍ണയാധികാരം ഉത്പാദകര്‍ക്കു നല്‍കുന്നതിനായി കഴിഞ്ഞ മാസം ആലോചിച്ചിരുന്നെങ്കിലും സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി ചേരാത്തതിനെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു.

പഞ്ചസാര വില നിയന്ത്രണാധികാരം എടുത്തു കളയണമെന്ന് ഏറെക്കാലമായി കരിമ്പു കര്‍ഷകരും പഞ്ചസാര ഉത്പാദകരും ആവശ്യമുന്നയിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സി രംഗരാജന്റെ നേതൃത്വത്തിലുള്ള സമിതിയാണ് വില നിയന്ത്രണം നീക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.