Latest News

കണ്ണൂർ ഇരിട്ടിയിൽ സ്വകാര്യബസ് മറിഞ്ഞ് 23 പേർക്ക് പരുക്ക്

കണ്ണൂർ: ജില്ലയിലെ മലയോര മേഖലയായ ഇരിട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരുക്ക് . ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്തുള്ള വലിയ വളവിൽ വച്ച് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.[www.malabarflash.com]

പരിക്കേറ്റ 3 പേരുടെ നില ഗുരുതരമാണ് . ഇവരെ കണ്ണൂർ എകെജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ 23 പേരെ ഇരിട്ടിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

വാണിയപ്പാറയിൽ നിന്നും പുറപ്പെട്ട റോമിയോ എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. കോളേജ് വിദ്യാർഥികൾ ഉൾപ്പടെ നിരവധിപ്പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. നാട്ടുകാരും, പോലീസും, ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.