സംഭവം അതീവ ഗൗരവതരമാണെന്നും എന്‍.ഐ.എ അന്വേഷിക്കണമെന്നുമാണ് സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ട്. പരിശീലന ക്യാമ്പിന് വിദേശത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്ന സാഹചര്യത്തില്‍ എന്‍.ഐ.എ പോലുള്ള ഏജന്‍സികള്‍ തന്നെ അന്വേഷിച്ചാല്‍ വ്യക്തത വരുമെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുളളത്. തീവ്ര പരിശീലനമാണ് ക്യാമ്പില്‍ നടന്നതെന്നാണ് പറയുന്നത്. തച്ചോളി ഒതേനന്‍ ഉപയോഗിച്ചിരുന്ന വാളിന്റെ മാതൃകയിലുള്ളതാണ് ക്യാമ്പില്‍ നിന്ന് പിടിച്ചെടുത്തവയെന്ന് പോലീസ് പറയുന്നു. ക്യാമ്പിന്റെ സമീപത്ത് നിന്ന് വാഴത്തട പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെട്ടി പരിശീലിക്കാന്‍ കരുതിവെച്ചതാണ് വാഴത്തടയെന്നാണ് പോലീസ് നിഗമനം. സ്‌ഫോടനങ്ങള്‍ നടത്താനും അതിന് ശേഷം വന്‍ തീപിടുത്തമുണ്ടാക്കാനുമാവും വിധം പ്രത്യേക രീതിയില്‍ ഇഷ്ടികയില്‍ തയാറാക്കിയ സ്‌ഫോടക വസ്തുക്കളും ക്യാമ്പില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്ത തിരിച്ചറിയല്‍ കാര്‍ഡ് തലശ്ശേരി നിട്ടൂര്‍ സ്വദേശി സാദിഖിന്റേതാണെന്ന് പോലീസ് അറിയിച്ചു. ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
അതിനിടെ പിടിയിലായ പ്രതികളെ ബുധനാഴ്ച തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ മജിസ്‌ട്രേറ്റ് അവധിയിലായതിനാലാണ് പ്രതികളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment