പയ്യന്നൂര്‍: മക്കളെ ഭര്‍തൃ മാതാവിനൊപ്പം ഉറക്കി കിടത്തി 25 കാരനായ കാമുകനൊപ്പം കാറില്‍ ചുറ്റിക്കറങ്ങിയ 33 കാരിയെ പോലീസ് പിടികൂടി. പാണപ്പുഴ സ്വദേശിനിയും സ്വകാര്യ ബസ് ക്ലീനറായ പറവൂര്‍ സ്വദേശിയായ 25 കാരനായ യുവാവുമാണ് പിടിയിലായത്.[www.malabarflash.com]
ചൊവ്വാഴ്ച രാത്രി പെരുമ്പ ദേശീയപാതയിലാണ് സംഭവം. പട്രോളിംഗ് നടത്തുന്നതിനിടയില്‍ എത്തിയ കാറിന് പോലീസ് കൈ കാണിച്ചുവെങ്കിലും നിര്‍ത്തിയില്ല. സംശയം തോന്നി പോലീസ് പിന്തുടര്‍ന്നു പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് കമിതാക്കളായ ഇരുവരും കാറില്‍ ഉല്ലാസത്തിന് ഇറങ്ങിയതെന്ന് വ്യക്തമായത്.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം കാമുകന്‍ കാറുമായെത്തി കാമുകിയെയും കയറ്റി ഉല്ലാസത്തിന് ഇറങ്ങിയപ്പോഴാണ് നാടകീയമായി അറസ്റ്റിലായത്.
No comments:
Post a Comment