ക്ഷേത്രത്തിനോട് ചേര്‍ന്ന ഗ്രൗണ്ടിലാണ് വെടിക്കെട്ടിന് തീകൊളുത്തിയത്. പടക്കം പൊട്ടിച്ചിരുന്ന ഭാഗം റോഡരികിലേക്കായാണ് ക്രമീകരിച്ചിരുന്നത്. ഇതു മനസ്സിലാകാതെ ജനങ്ങള്‍ കൂട്ടത്തോടെ റോഡില്‍ വെടിക്കെട്ട് കാണാന്‍ നില്‍ക്കുകയായിരുന്നു. പൊട്ടിത്തീരാറാകുമ്പോള് വന്‍ ശബ്ദത്തോടെ ഗുണ്ടുകളടക്കം പൊട്ടി ചീളുകള്‍ ജനങ്ങളുടെ മേല്‍ തെറിച്ചാണ് അപകടം. ഇതിനിടെ പലരും ഓടി രക്ഷപ്പെട്ടു. കൂടിനില്ക്കുന്നവര്ക്കിടയിലാണ് വെടിച്ചീളുകള്‍ പതിച്ചത്. മിക്കവര്‍ക്കും മുഖത്തും തലയ്ക്കുമാണ് പൊള്ളലേറ്റത്. ചിലര്‍ക്ക് ഓട്ടത്തിനിടെ വീണും പരിക്കേറ്റു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment