Latest News

സഞ്ജയ് ദത്തിന് കീഴടങ്ങാന്‍ നാലാഴ്ചകൂടി സമയം

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസില്‍ കീഴടങ്ങാന്‍ ചലച്ചിത്രതാരം സഞ്ജയ് ദത്തിന് നാലാഴ്ച സമയംകൂടി അനുവദിച്ചു. സഞ്ജയ് ദത്ത് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
കീഴടങ്ങാന്‍ ആറു മാസംകൂടി അനുവദിക്കണമെന്നാണ് സഞ്ജയ് ദത്ത് ആവശ്യപ്പെട്ടിരുന്നത്. മുംബൈ സ്‌ഫോടനക്കേസില്‍ വിധിപറഞ്ഞ ജസ്റ്റിസ് പി. സദാശിവം, ബി. എസ്. ചൗഹാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിച്ചത്.

ആയുധം കൈവശംവെച്ചതിന് അഞ്ചുകൊല്ലമാണ് ദത്തിനെ ശിക്ഷിച്ചത്. വിചാരണ കാലയളവില്‍ ഒന്നര ക്കൊല്ലം തടവനുഭവിച്ചത് കണക്കാക്കി, ബാക്കിയുള്ള മൂന്നരക്കൊല്ലം ഇനി ശിക്ഷയനുഭവിക്കണം.

ദത്തിന് കീഴടങ്ങാനുള്ള സമയപരിധി ഏപ്രില്‍ 18 ന് അവസാനിക്കുകയാണ്. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ആറുമാസത്തെ സമയം ദത്ത് ചോദിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.