Latest News

ക്ഷേത്ര സ്ഥാനികരുടെ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി


കാസര്‍കോട് : സംയുക്ത ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി. കാസര്‍കോട് ഗവമെന്റ് കോളേജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ അര്‍ദ്ധ നഗ്നരായ നൂറുകണക്കിന് ക്ഷേത്ര ആചാര്യ സ്ഥാനികരാണ് പങ്കെടുത്തത്. ആചാര്യ സ്ഥാനികരുടെ മുടങ്ങിയ വേതനം വിഷുവിന് മുമ്പ് വിതരണം ചെയ്യുക, അര്‍ഹരായ മുഴുവന്‍ സ്ഥാനികര്‍ക്കും വേതനം നല്‍കുക, മലബാര്‍ ദേവസ്വം ബോര്‍ഡ് പുന:സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. തുടര്‍ന്നു നടന്ന ധര്‍ണ്ണ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എസ് കുട്ടപ്പ ഷെട്ടി, കെ നീലകണ്ഠന്‍, അഡ്വ. യു എസ് ബാലന്‍, പി ദിനകരന്‍, നാരായണന്‍ കൊളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.