Latest News

ഉദുമ സ്‌കൂളിലെ കലാകായിക പ്രതിഭകളെ അനുമോദിച്ചു

ഉദുമ[www.malabarflash.com]: 2015-16 വര്‍ഷത്തെ സംസ്ഥാന ദേശീയ സ്‌കൂള്‍ കലോത്സവത്തില്‍ കലാ-കായിക മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകളെ അനുമോദിച്ചു. പ്രതിഭകളെ ഉദുമ ടൗണില്‍ നിന്നും സ്‌കൂളിലേക്ക് ആനയിച്ചു.

അനുമോദനച്ചടങ്ങ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഗിരിജ ഭായ് സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റര്‍ ടി. ജനാര്‍ദ്ദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു ഹാജി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഉദുമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ്‌കുമാര്‍ ചിത്ര പുസ്തകം പ്രകാശനം ചെയ്തു. 

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ബാലന്‍, ഉദുമ പഞ്ചായത്ത് മെമ്പര്‍മാരായ ഹമീദ് മാങ്ങാട്, ചന്ദ്രന്‍ നാലാംവാതുക്കല്‍, ബേക്കല്‍ എ.ഇ.ഒ, എ. രവിവര്‍മ്മന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് സുധാലക്ഷ്മി, മധുസൂദനന്‍, രത്‌നാകരന്‍, പി.കെ ബാലകൃഷ്ണന്‍, കെ. ജയചന്ദ്രന്‍, മിഥുന്‍ രാജ്, കെ.വി സത്യന്‍ പ്രസംഗിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.