Latest News

വാര്‍ഡില്‍ പ്രവേശനാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആശുപത്രി ഗ്രില്‍സില്‍ തൂങ്ങിമരിക്കാന്‍ സന്ദര്‍ശകന്റെ ശ്രമം

കാഞ്ഞങ്ങാട്: ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവായ യുവതിയെ കാണാന്‍ അസമയത്ത് എത്തിയ സന്ദര്‍ശകന് വാര്‍ഡില്‍ പ്രവേശനാനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് സന്ദര്‍ശകന്‍ ആശുപത്രി ഗ്രില്‍സില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം.
മദ്യലഹരിയിലെത്തിയ സന്ദര്‍ശകന്‍ തനിക്ക് ഉടന്‍ വാര്‍ഡിലേക്ക് പോകണമെന്ന് പറഞ്ഞ് ബഹളം സൃഷ്ടിക്കുകയായിരുന്നു. സന്ദര്‍ശക സമയം കഴിഞ്ഞതിനാല്‍ വാര്‍ഡിലേക്ക് പോകാനാകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ തീര്‍ത്തുപറഞ്ഞു.
ഇതിനെ സന്ദര്‍ശകന്‍ എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വാര്‍ഡില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ പ്രകോപിതനായ സന്ദര്‍ശകന്‍ തന്റെ ഉടുവസ്ത്രം ഊരി ഗ്രില്‍സില്‍ ഉയര്‍ത്തി കെട്ടുകയും തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സെക്യൂരിറ്റിയും ജനമൈത്രി പോലീസുകാരും ചേര്‍ന്നാണ് കുരുക്കഴിച്ച് സന്ദര്‍ശകനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.