കാസര്‍കോട് : ജില്ലാ കോടതി ജാമ്യം റദ്ദ് ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് പീഡന കേസിലെ പ്രതി നാട്ടില്‍ വിലസുന്നതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജബ്ബാര്‍ വധകേസില്‍ ജയിലില്‍ കഴിയുന്ന പിതാവിനെ മോചിപ്പിക്കാം എന്ന വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അബ്ദുല്ല കുഞ്ഞി എന്ന അമ്പുവാണ് ബദിയഡുക്ക ഭാഗത്ത് മണല്‍ കച്ചവടം നടത്തി വിലസുന്നത് . സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്കെതിരായി പുതിയ നിയമങ്ങള്‍ ഭരണകൂടം കൊണ്ടുവരുമ്പോഴും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളോട് കാസര്‍കോട് സി ഐ സ്വീകരിക്കുന്ന നിലപാട് അപലപനീയമാണ്. പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് പതിനാലു ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനോ നിയമനടപടികള്‍ക്ക് വിധേയമാക്കാനോ പോലീസ് തയ്യാറായിട്ടില്ല. പ്രതിയും ചില പോലീസുകാരും തമ്മിലുള്ള അവിഹിത ബന്ധമാണ് ഇതിനു കാരണമെന്നും, പോലീസിന്റെ നിയമവിരുദ്ധമായ നടപടിയില്‍ പ്രതിഷേധിച്ച് മെയ് 2 മുതല്‍ ബദിയഡുക്ക പോലീസ് സ്‌റ്റേഷനു മുമ്പില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിനെയും കുടുംബത്തേയും അണിനിരത്തി ആക്ഷന്‍ കമ്മിറ്റില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജഗനാഥ ഷെട്ടി, ഹമീദ് കെടഞ്ചി, ബി എസ് ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പി...
-
ന്യൂഡല്‍ഹി: സൗദി സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം മലയാളികളെ കുടുതല്‍ ദുരിതത്തിലാക്കുന്ന പശ്ചാത്തലത്തില്‍ ഇക...
-
കാസര്‍കോട് : പ്രവാസി വ്യവസായി വെള്ളാപ്പിലെ എ.ബി അബ്ദുല്‍ സലാം ഹാജിയെ (59) കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ...
-
കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ഗള്‍ഫ് വ്യാപാര പ്രമുഖന് എ ബി അബ്ദുള്‍ സലാം ഹാജിയുടെ മണിമാളികയില് റമദാന് മാസത്തിലെ ഇരുപത്തേഴാം...


No comments:
Post a Comment