കാന്‍സര്‍ കോശങ്ങള്‍ വീണ്ടും തന്റെ ഉള്ളില്‍ കടന്നുകൂടിയിട്ടുണ്ടെന്നും അതിനെ ധീരമായി നേരിടുകയാണെന്നും മംമ്ത വെളിപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിര്‌ററില്‍ താന്‍ വീണ്ടും രോഗത്തോട് പൊരുതുകയാണെന്ന് മംമ്ത വെളിപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി മംമ്ത ട്വിറ്ററില്‍ സജീവമല്ലായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച രാത്രി മംമ്തയുടെ പോസ്റ്റ് വന്നു. ഞാന്‍ ഇവിടെയുണ്ട്, അല്പം തിരക്കായിരുന്നു. ദ ക്രൂഡ്‌സ് എന്ന സിനിമ കണ്ടു. ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന സിനിമ കാണാന്‍ കുടുംബത്തോടൊപ്പം പോകുന്നു..തുടങ്ങിയ വിശേഷങ്ങളാണ് പോസ്റ്റില്‍ പങ്കുവെച്ചത്.
മംമ്തയുടെ പോസ്റ്റ് കണ്ട് ട്വിറ്ററിലെ ഫോളോവറായ ഒരാള്‍ രോഗം വീണ്ടും വന്നതായി കേള്‍ക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചില പരിശോധനകളില്‍ രോഗ കോശങ്ങള്‍ വീണ്ടും കണ്ടതായും ചികിത്സിക്കേണ്ടതുണ്ടെന്നും മംമ്ത പോസ്റ്റ് ചെയ്തത്.
മംമ്തയുടെ പോസ്റ്റ് കണ്ട് ട്വിറ്ററിലെ ഫോളോവറായ ഒരാള്‍ രോഗം വീണ്ടും വന്നതായി കേള്‍ക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചില പരിശോധനകളില്‍ രോഗ കോശങ്ങള്‍ വീണ്ടും കണ്ടതായും ചികിത്സിക്കേണ്ടതുണ്ടെന്നും മംമ്ത പോസ്റ്റ് ചെയ്തത്.
പഴയപോലെ തന്നെ ഇതും കടന്നുപോകുമെന്നും സഹകരണത്തിനും ശ്രദ്ധയ്ക്കും ഏറെ നന്ദിയുണ്ടെന്നും മംമ്ത പോസ്റ്റ് ചെയ്തു.
2010 ലാണ് ആദ്യമായി അര്‍ബുദം മംമ്തയെ കീഴടക്കിയത്. എന്നാല്‍ രോഗത്തെ ധീരമായി നേരിട്ട മംമ്ത അതില്‍ നിന്നും മോചിതയായി വീണ്ടും സിനിമയില്‍ സജീവമായി.
മംമ്തയുടെ പോസ്റ്റ് കണ്ട് ട്വിറ്ററില്‍ നിരവധി പേരാണ് പോസ്റ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മലയാളി നടിമാരില്‍ ഒരാളാണ് മംമ്ത.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment