കാസര്‍കോട് : നളന്ദ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 13 ശനിയാഴ്ച നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നൊസ്റ്റാള്‍ജിയ-2013 രാവിലെ പത്തുമണിക്ക് പ്രശസ്ത എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ ത്വാഹ മാടായി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.30 ന് അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ആദരിക്കല്‍ ചടങ്ങ് നടക്കും. പ്രശസ്ത സിനിമാ താരം സനുഷ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് നാസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരുണ്‍രാജ് കണ്ണൂര്‍, അളയ്ഖ സുബ്രഹ്മണ്യന്‍ ബാംഗ്ലൂര്‍ തുടങ്ങിയവര്‍ നയിക്കും. നളന്ദ കോളേജ് യു എ ഇ വിംഗിന്റെയും സൗദി വിംഗിന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി ചടങ്ങില്‍ പ്രഖ്യാപിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പുതിയ ഭാരവാഹികളെയും പരിപാടിയില്‍ തിരഞ്ഞെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ വിജിന പി പി, ശംസുദ്ദിന്‍ കിന്നിങ്കാര്‍, ഹക്കിം ചേരൂര്‍, അമ്പിളി കെ ഇ, അന്‍സാര്‍ എസ്, അര്‍ഷാദ് ഇ എ സംബന്ധിച്ചു.
Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment