Latest News

വിസ കാലാവധി തീര്‍ന്നയാള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

ഇരിങ്ങാലക്കുട: എടതിരിഞ്ഞി കല്ലന്തറ കോച്ചുവീട്ടില്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷംസുദ്ദീനെ (43) സൗദിഅറേബ്യയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചരവര്‍ഷം മുമ്പാണ് ഷംസുദ്ദീന്‍ സൗദിയില്‍ പോയത്. അഞ്ചുവര്‍ഷമായി വിസ കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങാതെ പലയിടങ്ങളിലായി ജോലി ചെയ്തു വരികയായിരുന്നു. സൗദിയിലെ സ്വദേശിവത്കരണം ഇദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നെന്ന് കരുതുന്നു. പത്തുദിവസമായി യാതൊരു വിവരവും ഇല്ലായിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഷംസുദ്ദീന്റെ ജ്യേഷ്ഠനടക്കമുള്ള സൗദിയിലെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് ജിദ്ദയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഭാഗത്ത് മുറിക്കുള്ളില്‍ ഷംസുദ്ദീനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നെന്ന് പറയുന്നു. ഷംസുദ്ദീന്റെ കൂടെ മുറിയിലുണ്ടായിരുന്ന നാലുപേരെ കാണുന്നുമില്ല. ഇവരും വിസയില്ലാതെ മുങ്ങിനടക്കുകയായിരുന്നുവെന്ന് സംശയമുണ്ട്. വിസയില്ലാത്ത സാഹചര്യത്തില്‍ ഷംസുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ ബുദ്ധിമുട്ടാകുമെന്നാണ് കരുതുന്നത്. ഭാര്യ: താജുന്നിസ. മക്കള്‍: ഷംനാസ്, ഷംസീന.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.