Latest News

ഫ്‌ളാഗ് സല്യൂട്ട് - ലോകപതാക ദിനത്തില്‍ അരയി കുട്ടികളുടെ വേറിട്ട പരിപാടി

കാഞ്ഞങ്ങാട്: 125 വ്യത്യസ്ത ലോക രാഷ്ട്രങ്ങളുടെ ബഹുവര്‍ണ്ണ പതാകകള്‍, രാജ്യങ്ങളുടെ ചരിത്രം, ഭാഷ, ഭൂമിശാസ്ത്രം, നാണയങ്ങള്‍, കലകള്‍, സംസ്‌കാരങ്ങള്‍, രാഷ്ട്രതലവന്‍മാര്‍, ദേശീയ ചിഹ്നങ്ങള്‍... ചുരുക്കത്തില്‍ ഒരു മിനി വിജ്ഞാനകോശം തന്നെ. 

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് അരയി ഗവ.യു.പി.സ്‌കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഫ്‌ളാഗ് സല്യൂട്ട് എന്ന വ്യത്യസ്ത പരിപാടിയിലൂടെ മുഴുവന്‍ കുട്ടികളും ഓരോ രാജ്യങ്ങളുടെ ദേശീയ പതാകകളുടെ പശ്ചാത്തലത്തില്‍ രാജ്യവിജ്ഞാനം എഴുതിച്ചേര്‍ത്ത് കുട്ടി അറ്റലക്‌സ് തയ്യാറാക്കിയത്.
സര്‍വ്വ വിജ്ഞാന കോശം, രാഷ്ട്രചരിത്രം പ്രതിപാദിക്കുന്ന സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ എന്നിവയ്ക്ക് പുറമെ ഇന്റര്‍നെറ്റില്‍ നിന്നും മറ്റുമാണ് കുട്ടികള്‍ ആവശ്യമായ വിവരങ്ങള്‍ കണ്ടെത്തിയത്. ലഭിച്ച വിവരങ്ങള്‍ എ ഫോര്‍ പേപ്പറില്‍ പ്രത്യേകം ലെഔട്ട് ചെയ്ത് കൊണ്ട് രാജ്യത്തിന്റെ ദേശീയ പതാക കൂടി വരച്ചപ്പോള്‍ മെച്ചപ്പെട്ട ഒരു റഫറന്‍സ് പുസ്തമായി കുട്ടികളുടെ പതാകശേഖരം മാറി. 

ശോഭന കൊഴുമ്മല്‍, വിനോദ്കുമാര്‍ മണിയറവീട്ടില്‍, സിനി എബ്രഹാം, റോഷ്‌ന, പ്രമോദ് കാടങ്കോട്, വി.കെ.സുരേഷ്ബാബു, പി.ഈശാനന്‍, വി.വിജയകുമാരി എന്നിവര്‍ നേതൃത്വം നല്‍തി. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തെ അടിസ്ഥാനമാക്കി അറിവുല്‍സവ കേന്ദ്രങ്ങളില്‍ പ്രശ്‌നോത്തരിയും രാജ്യപരിചയവും സംഘടിപ്പിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.