കണ്ണൂര്‍:[www.malabarflash.com] പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി ആക്രമിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരിയിലാണ് സംഭവം.
പാപ്പിനിശ്ശേരി വെസ്റ്റിലെ ജുനൈദിനെ(25) യാണ് നാലംഗ സംഘം ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ജുനൈദ് പാപ്പിനിശേരി വെസ്റ്റില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്.
ഇതറിഞ്ഞ പെണ്‍കുട്ടിയുടെ ആങ്ങള സുഹൃത്തുക്കളോട് ജുനൈദിനെ ആക്രമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം മൂന്നു ദിവസം മുമ്പ് രാവിലെ ബൈക്കിലെത്തിയ സംഘം ജുനൈദിനെ തട്ടികൊണ്ടുപോയി തടങ്കലില്‍ വെച്ചു.
കഴിഞ്ഞദിവസം രാത്രി പാപ്പിനിശേരി ബോട്ടു ജെട്ടിക്ക് സമീപം കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് അവശനിലയിലാക്കുകയായിരുന്നു. ഇവിടെ ഉപേക്ഷിച്ച ജുനൈദിനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പാപ്പിനിശേരി ഗവ: യു.പി. സ്‌കൂളിന് സമീപത്തെ പി. മുഹമ്മദ് സുഹൈല്‍ (21) റഷീദ മന്‍സിലില്‍ കെ.ഒ. നൗഷാദ് (20), ഷാസ് മന്‍സിലില്‍ മുഹമ്മദ് ശഫാസ് (21), അറബി കോളേജിന് സമീപത്തെ സുബൈ മന്‍സിലില്‍ പി.പി, മിദ് ലാജ് (21) എന്നിവരെ വളപട്ടണം എസ്. ഐ. ശ്രീജിത്ത് കോടിയേരിയും സംഘവും അറസ്റ്റ് ചെയ്തു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment