Latest News

കബഡി താരം കൊപ്പലിലെ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

ഉദുമ: ഉദുമയിലെ അറിയപ്പെടുന്ന കബഡി താരം കൊപ്പലിലെ കുഞ്ഞിക്കണ്ണന്‍ (52) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയാണ് അന്ത്യം. [www.malabarflash.com]

പരേതനായ ചക്കര രാമന്‍- കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്.

1990 കളില്‍ സംസ്ഥാന കബഡി ടീമിനു വേണ്ടി കളിച്ചിരുന്ന കുഞ്ഞിക്കണ്ണന്‍ അറിയപ്പെടുന്ന കബഡി പരിശീലകന്‍ കൂടിയാണ്. റെഡ് വേള്‍ഡ് കൊപ്പലിന്റെ മുന്‍ പ്രസിഡണ്ടായിരുന്നു.
കാസര്‍കോട്ടെ പൊതുമേഖല വ്യവസായ സ്ഥാപനമായ ഭെല്ലിലെ ജീവനക്കാരനായിരുന്നു. 

ഭാര്യ: ലിസി (ചെറുവത്തൂര്‍). മക്കള്‍: അഭിരാം (സംസ്ഥാന സ്‌കൂള്‍ ജൂനിയര്‍ കബഡി താരം), അനാമിക (വിദ്യാര്‍ത്ഥിനി, ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്്കൂള്‍). സഹോദരങ്ങള്‍: രാഘവന്‍, നാരായണന്‍ (ഇരുവരും ദുബൈ), ചോയിച്ചി, ലക്ഷ്മി, രോഹിണി, ചന്ദ്രിക, നളിനി, രുക്മിണി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.