Latest News

കഥകളുറങ്ങുന്ന തൂലികയുമായി ബെന്യാമിന്‍ ജന്മനാട്ടില്‍

പന്തളം: രണ്ട് പതിറ്റാണ്ടിന്‍െറ പ്രവാസി ജീവിതത്തിന് വിരാമമിട്ട് സാഹിത്യകാരന്‍ ബെന്യാമിന്‍ നാട്ടില്‍ മടങ്ങിയെത്തി. മണലാരണ്യത്തിലേക്ക് ഇനിയില്ലെന്ന ഉറച്ച തീരുമാനമില്ലെങ്കിലും കുറെ കാലം കേരളത്തില്‍ കഴിയണമെന്ന മോഹവുമായാണ് ഇപ്പോഴത്തെ മടക്കം. പ്രവാസ ജീവിതം കഥാതന്തുവാക്കി രചനയിലുള്ള നോവല്‍സ്വന്തം നാട്ടില്‍ വെച്ച് പൂര്‍ത്തീകരിക്കാനാണ് ബെന്യാമിന്‍െറ തീരുമാനം. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം വീട്ടിലെത്തിയത്.
അക്കാദമിക് പഠനത്തിന് വേണ്ടുവോളം സമയം ശേഷിക്കെ 21ാം വയസ്സിലാണ് ബെന്യാമിന്‍ പ്രവാസി ജീവിതം തുടങ്ങുന്നത്. ബഹ്റൈനില്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ച കമ്പനിയില്‍ തന്നെ നീണ്ട 21 വര്‍ഷവും സേവനം ചെയ്ത അദ്ദേഹം ഇതിനകം എട്ട് കൃതികളാണ് എഴുതിയത്. സമകാലിക രചനകളില്‍ വേറിട്ടുനില്‍ക്കുന്നവയാണ് ബെന്യാമിന്‍െറ സൃഷ്ടികള്‍. പെട്ടി നിറയെ വിദേശ ഉല്‍പ്പന്നങ്ങളും വേണ്ടുവോളം സമ്പത്തുമായി എത്തുന്ന പ്രവാസിയെ മാത്രം മലയാളികള്‍ക്ക് പരിചിതമായിരുന്ന സമയത്താണ് പ്രവാസ ജീവിതത്തിന്‍െറ പിന്നാമ്പുറ കഥകള്‍ ബെന്യാമിന്‍ വരച്ചുകാട്ടിയത്. പ്രവാസിയായി തുടരുമ്പോള്‍ തന്നെ പ്രവാസജീവിതത്തിന്‍െറ തീക്ഷ്ണമായ അനുഭവങ്ങളിലേക്കുള്ള വഴികാട്ടി കൂടിയായി ബെന്യാമിന്‍െറ ‘ആടുജീവിതം’. കേരള സാഹിത്യ അക്കാദമിയുടെ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളാണ് ആടുജീവിതത്തിന് ലഭിച്ചത്.
നിതാഖാത് നിയമം തന്‍െറ മടക്കത്തിന് കാരണമായിട്ടില്ലെന്ന് ബെന്യാമിന്‍ പറഞ്ഞു. നിയമം നടപ്പാക്കാനുള്ള അറബ് രാജ്യങ്ങളുടെ ശ്രമത്തെ ചോദ്യം ചെയ്യാനാവില്ല. അത് അവരുടെ ആഭ്യന്തര പ്രശ്നമാണ്. ഇന്നല്ലെങ്കില്‍ നാളെ നിയമം നടപ്പാകുമെന്നും വ്യക്തമായിരുന്നു. കാലേകൂട്ടിയുള്ള പുനരധിവാസ പദ്ധതിക്ക് നടപടി സ്വീകരിക്കാതെയുള്ള കേരള സര്‍ക്കാറിന്‍െറ ഇപ്പോഴത്തെ ശ്രമങ്ങള്‍ പാഴ്വേലയാണെന്നും ബെന്യാമിന്‍ കുറ്റപ്പെടുത്തുന്നു.
(Madhyamam)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.