Latest News

റിയാദില്‍ തൊഴില്‍ പരിശോധന രണ്ട് മാസത്തേക്ക് മാറ്റിവെച്ചു

റിയാദ്: സൗദി തൊഴില്‍ വിപണിയില്‍ നടപ്പാക്കുന്ന നിതാഖാത്തിന്‍െറ ഭാഗമായുള്ള പരിശോധന റിയാദ് പ്രവിശ്യയില്‍ രണ്ട് മാസത്തേക്ക് മാറ്റിവെക്കാന്‍ റിയാദ് ഗവര്‍ണര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍അസീസ് ഉത്തരവിട്ടു. മേഖല ഗവര്‍ണറേറ്റിന്‍െറ തീരുമാനം ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് സര്‍ക്കുലറായി അയച്ചിട്ടുണ്ട്. വിസയില്‍ രേഖപ്പെടുത്തിയ തൊഴില്‍ തന്നെയാണ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുന്ന പരിശോധനയാണ് നീട്ടിവെച്ചത്.

അതേസമയം രാജ്യത്ത് അനധികൃതമായി തങ്ങുന്നവരും ബിനാമി ഇടപാട് നടത്തുന്നവരും ഇമാറ ഇളവിന്‍െറ കീഴില്‍ വരില്ല. സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലിചെയ്യുന്നവര്‍ക്കും ഇളവ് ബാധകമായിരിക്കില്ല. പ്രൊഫഷന്‍ പരിശോധനക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മേഖല ഗവര്‍ണറേറ്റുകളാണ് സ്വദേശിവത്കരണ പരിശോധനക്ക് രൂപം കാണേണ്ടത് എന്നതിനാലാണ് ഇത്തരം പരിശോധനക്ക് നിശ്ചയിച്ച അവധിയാണ് ശഅ്ബാന്‍ ഒന്ന് (ജൂണ്‍ ഒമ്പത്) വരെ നീട്ടിയത്.

പ്രൊഫഷന്‍ മാറി ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഗവര്‍ണറേറ്റിന്‍െറ തീരുമാനം. റിയാദ് മേഖലയിലെ സ്വദേശിവത്കരണ പരിശോധനക്കായി പ്രത്യേക സംഘത്തെയും ഗവര്‍ണറേറ്റ് സജ്ജമാക്കും. പരിശോധന നടപടികളെക്കുറിച്ച് രൂപം കാണാനുള്ള കമ്മിറ്റിയും നിലവില്‍ വന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.