Latest News

എസ് എസ് എഫ് സമ്മേളനം ഞായറാഴ്ച വിദ്യാര്‍ഥി റാലിയോടെ സമാപിക്കും.

ssf-malabarflash

കൊച്ചി. സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ മൂന്ന് ദിവസമായി നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളനം ഞായറാഴ്ച വന്‍ റാലിയോടെ സമാപിക്കും. വൈകുന്നേരം നാല് മണിക്ക് ഇടപ്പള്ളിയില്‍ നിന്നാരംഭിക്കുന്ന റാലിയില്‍ രാജ്യത്തെ വിവധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും മത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമായി മൂന്ന് ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സംസ്ഥാനത്തെ 428 സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുത്ത യൂണിഫോം ധാരികളായ നാല്പതിനായിരം ഐ.ടീം അംഗങ്ങളാണ് റാലിയുടെ മുന്‍ നിരയില്‍ അണിനിരക്കുന്നത്.
സംസ്ഥാന നേതാക്കളായ വി. അബ്ദുല്‍ ജലീല്‍ സഖാഫി, കെ. അബ്ദുല്‍ കലാം, വി.പി.എം ഇസ്ഹാഖ്, എന്‍.വി അബ്ദുല്‍ റസാഖ് സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, ഉമര്‍ ഓങ്ങല്ലൂര്‍, എം. അബ്ദുല്‍ മജീദ്, എ.എ റഹീം, ബശീര്‍ കെ.ഐ, അബ്ദുല്‍ റശീദ് നരിക്കോട് റാലിക്ക് നേതൃത്വം നല്‍കും.ഇടപ്പള്ളി സ്റ്റേഷന്‍ കവലയില്‍ നിന്നാരംഭിക്കുന്ന റാലി ദേശീയ പാതയിലൂടെ സ്റ്റേഡിയം ഗ്രൗണ്ടില്‍ സമാപിക്കും.
തുടര്‍ന്ന് കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ബഗ്ദാദ് മുഫ്തി ഡോ റാഫി അല്‍ ആനി മുഖ്യാതിഥി ആയിരിക്കും. സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ് യു.എ.ഇ, സയ്യിദ് യൂസുഫ് അല്‍ ബുഖാരി, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ.പി ഹംസ മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ആസാം നഗര വികസന വകുപ്പ് മന്ത്രി സിദ്ധീഖ് അഹ്മദ്, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, എന്‍. അലി അബ്ദുല്ല, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, സയ്യിദ് മുഹമ്മദ് ഖാദിരി, വി.അബ്ദുല്‍ ജലീല്‍ സഖാഫി, എം മുഹമ്മദ് സാദിഖ് പ്രസംഗിക്കും. കെ.അബ്ദുല്‍ കലാം സ്വാഗതവും കെ.ഐ ബശീര്‍ നന്ദിയും പറയും
ssf-malabarflash
ആദര്‍ശം സെഷനില്‍ ഫാറൂഖ് നഈമി
ssf-malabarflash
ആദര്‍ശം സെഷനില്‍ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍
ssf-malabarflash
ആദര്‍ശം സെഷനില്‍ ഖാസിം ഇരിക്കൂര്‍

ssf-malabarflash
ഡോ.ഹുസൈന്‍ രണ്ടത്താണി പഠനം സെഷനില്‍

ssf-malabarflash
മാധ്യമ സംവാദം സെഷനില്‍ അഡ്വ. ജയശങ്കര്‍

ssf-malabarflash
മാധ്യമ സംവാദം സെഷനില്‍ തോമസ് ജേക്കബ് (എഡിറ്റോറിയല്‍ ഡയറക്ടര്‍, മലയാള മനോരമ)

ssf-malabarflash
മാധ്യമ സംവാദം സെഷനില്‍ ജോണി ലൂക്കോസ് (ന്യൂസ് ഡയറക്ടര്‍, മനോരമ ന്യൂസ്)

ssf-malabarflash
മാധ്യമ സംവാദം സെഷനില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍-മോഡറേറ്റര്‍

ssf-malabarflash
പഠനം സെഷനില്‍ ആമുഖം: എം. മുഹമ്മദ് സ്വാദിഖ് (ഡയരക്റ്റര്‍ ഐ.പി.ബി)

ssf-malabarflash
ആദര്‍ശം സെഷനില്‍ ഖാസിം ഇരിക്കൂര്‍

ssf-malabarflash
എന്‍ എസ് മാധവന്‍ മാധ്യമ സംവാദം ഉദ്ഘാടനം ചെയ്യുന്നു

ssf-malabarflash
പ്രൊഫ. കെ.വി തോമസ് (കേന്ദ്ര ഭക്ഷ്യപൊതു വിതരണ വകൂുപ്പ് മന്ത്രി)

ssf-malabarflash
കോടമ്പുഴ ബാവ മുസ്‌ലിയാര്‍ രചിച്ച അല്‍ അംസിലത്തിര്‍റാഇഅ മിന്‍ മുഅ്ജിസാത്തി സാത്വിഅ എന്ന അറബി ഗ്രന്ഥം സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

ssf-malabarflash
അല്‍കോബാര്‍ ഐ.സി.എഫ് ഏര്‍പ്പെടുത്തിയ പ്രഥമ ഇമാം നവവി പുരസ്‌കാരം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ക്ക് സമ്മാനിക്കുന്നു


ssf-malabarflash
അക്കാദമിക് ആക്റ്റിവിസം ചര്‍ച്ച: കെ.എം.എ റഹീം സാഹിബ്

ssf-malabarflash
മാധ്യമ സംവാദം സെഷനില്‍ ടി.കെ അബ്ദുല്‍ ഗഫൂര്‍

ssf-malabarflash
മാധ്യമ സംവാദം സെഷനില്‍ എം പി ബശീര്‍ (എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ഇന്ത്യാവിഷന്‍)

ssf-malabarflash
kn.apl½Zv ss^kn ]T\w skj\n 
ssf-malabarflash
ആര്‍ എസ് സി ജോബ് പോര്‍ട്ടല്‍ ലോഞ്ചിംഗ് പ്രൊഫ. കെ.വി തോമസ് നിര്‍വ്വഹിക്കുന്നു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.